Friday, December 13
BREAKING NEWS


Tag: tomorrow

നബിദിനം നാളെ; വരവേല്‍ക്കാന്‍ നാടൊരുങ്ങി പ്രകീര്‍ത്തന വസന്തം തീര്‍ക്കാൻ മസ്ജിദുകളും  Prophet’s day
Kerala News, News

നബിദിനം നാളെ; വരവേല്‍ക്കാന്‍ നാടൊരുങ്ങി പ്രകീര്‍ത്തന വസന്തം തീര്‍ക്കാൻ മസ്ജിദുകളും Prophet’s day

Prophet's day നബിദിനത്തെ വരവേൽക്കാൻ നാടൊരുങ്ങി. പ്രവാചകൻ മുഹമ്മദ് നബി (സ്വ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ സുദിനം നാളെയാണ്. മീലാദാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെമ്പാടും മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്റസ, ദർസ്, ദ്വ കോളജ് വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും. നബിദിനം വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. റബീഉൽ അവ്വലിന്റെ തുടക്കം മുതൽ മസ്ജിദുകളിലും സ്ഥാപനങ്ങളിലും വിശ്വാസി ഭവനങ്ങളിലും മൗലിദ് സദസ്സുകൾ ആരംഭിച്ചിരുന്നു. നാളെ പുലർച്ചെ മസ്ജിദുകളിൽ പ്രവാചക പ്രകീർത്തന സദസ്സുകൾ നടക്കും. https://www.youtube.com/watch?v=Ik4ZgulsQK8 ഇശലുകൾ ചാലിച്ച ബൈത്തുകൾക്കൊപ്പിച്ച ഈരടികളുമായി ദമുട്ടും അറബനയും മധുരവിതരണവുമായി നബിദിന റാലികൾ നടക്കും. പള്ളികളും സ്ഥാപനങ്ങളും അലങ്കാര വിളക്കുകൾ തെളിച്ച് വർണാഭമാക്കിയിട്ടുണ്ട്. പല നഗരവീഥികളും രാത്രികാലങ്ങളിൽ ദീപാലംകൃതമാണ്. വിപണിയിൽ തൊപ്പിയ...
തെലങ്കാനയ്ക്ക് ഇനി ലുലുവിന്റെ തിളക്കം ; ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും നാളെ ജനങ്ങൾക്കായി തുറക്കും Lulu Mall
Business, India, News

തെലങ്കാനയ്ക്ക് ഇനി ലുലുവിന്റെ തിളക്കം ; ഹൈദരാബാദിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റും നാളെ ജനങ്ങൾക്കായി തുറക്കും Lulu Mall

Lulu Mall ലോകോത്തര റീട്ടെയ്ൽ ഷോപ്പിങ്ങിന്റെ വാതിൽ ഹൈദരാബാദിൽ തുറന്ന് ലുലു ഗ്രൂപ്പ്. തെലങ്കാനയിലെ ആദ്യ ലുലു മാളും ഹൈപ്പർമാർക്കറ്റുമാണ് ഹൈദരാബാദിലെ കുക്കട്ട്പള്ളിയിൽ തുറക്കുന്നത്. ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു ഉദ്ഘാടനം നിർവ്വഹിക്കും. അഞ്ച് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ഹൈദരാബാദിലെ ലുലു മാൾ. ഷോപ്പിങ്ങിന്റെ ഏറ്റവും മികച്ച അനുഭവം സമ്മാനിച്ച് രണ്ട് ലക്ഷം സ്ക്വയർ ഫീറ്റിലാണ് ലുലു ഹൈപ്പർമാർക്കറ്റ് ഒരുങ്ങിയിരിക്കുന്നത്. വൈകിട്ട് മൂന്ന് മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്ന് നൽകും. സ്വിറ്റസ്ർലൻഡിലെ ദാവോസിൽ കഴിഞ്ഞ വർഷം മെയിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ വച്ച്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായി തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവു നടത്തിയ കൂടിക്കാഴ്ചയിൽ 500 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയിലെത്തിയിരുന്നു. ധാരണാപത്രം ഒപ്പ...
ജനങ്ങള്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണൽ നാളെ
Election, Kerala News, Latest news

ജനങ്ങള്‍ ആര്‍ക്കൊപ്പം? വോട്ടെണ്ണൽ നാളെ

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ ആരംഭിക്കും. രാവിലെ എട്ടര മുതൽ ആദ്യ വോട്ടെണ്ണൽ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഗ്രാമ പഞ്ചായത്തുകളുടെ ഫലം ഉച്ചയോടെ അറിയാനാകും. 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആണ് ആകെ സംസ്ഥാനത്ത് ഉള്ളത്. ഏകദേശം രണ്ടേ മുക്കാൽ ലക്ഷം വരുന്ന തപാൽ വോട്ടുകൾ ആണ് ആദ്യം എണ്ണുക. നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് ഇത്. ജനങ്ങൾ ആർക്കൊപ്പം എന്ന് നാളെ അറിയാം. ...
സംസ്ഥാനത്ത് ഇന്ന്  തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ  അവസാനഘട്ടം വോട്ടെടുപ്പ്
Election, Kannur, Kasaragod, Kerala News, Kozhikode, Latest news, Malappuram

സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം വോട്ടെടുപ്പ്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.ജില്ലകളിൽ നിശബ്ദത പ്രചാരണം ഇന്നലെയോടെ അവസാനിച്ചു. കഴിഞ്ഞു. പോളിംഗ് ആരംഭിച്ചു കഴിഞ്ഞു 10, 834 ബൂത്തുകൾ ആണ് നാല് ജില്ലകളിലും ആയുള്ളത്. ...
error: Content is protected !!