തൃഷ മലയാളിയാണോ? ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി താരം
നിവിന്‍ പോളിയുടെ നായികയായി ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ 2018 ലാണ് തൃഷ മലയാളത്തില്‍ ആദ്യം അഭിനയിക്കുന്നത്. അതുവരെ തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നില്‍ക്കുകയായിരുന്നു. മലയാളത്തിലേക്കുള്ള അരങ്ങേറ്റം ലേശം വൈകിയെങ്കിലും പതിനെട്ട് വര്‍ഷത്തോളമായി നായികയായി തിളങ്ങി നില്‍ക്കുകയാണ് തൃഷ.
നായികമാരുടെ അഭിനയ ജീവിതം വളരെ കുറഞ്ഞ കാലമേ ഉണ്ടാവുകയുള്ളു എന്ന് പറയുന്നവര്‍ക്ക് മുന്നില്‍ തൃഷയുടെ കരിയര്‍ മാതൃകാപരമാണ്. കേരളത്തിലും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള നടി കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മലയാള സിനിമയിലേക്ക് വരാന്‍ താമസിച്ചതിന്റെ കാരണം പറയുകയാണിപ്പോള്‍.
ഞാന്‍ മലയാളി ആണോന്നുള്ള ചോദ്യം ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഞങ്ങളുടേത് പാലക്കാട് അയ്യര്‍ കുടുംബമാണ്. അച്ഛന്‍ കൃഷ്ണന്‍ മൂവാറ്റുപുഴ സ്വദേശിയാണ്. അമ്മ ഉമയുടെ നാട് കല്‍പാത്തിയും. എന്നാല്‍ ഞങ്ങളുടെ കുടുംബം ചെന്നൈയിലാണ് സ...