ഊരാളുങ്കലിൽ റെയ്‌ഡ് എന്ന വാർത്ത അടിസ്ഥാനരഹിതം; സംശയത്തിന്റെ നിഴലിൽ നിർത്താൻ മാധ്യമങ്ങൾ ശ്രമിക്കരുത്: ചെയർമാൻ
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്‌ഡ് നടത്തി എന്ന മട്ടിൽ മാധ്യമങ്ങളിൽ വരുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ അറിയിച്ചു.
ഇഡിയുടെ രണ്ട് ഉദ്യോഗസ്ഥർ സൊസൈറ്റിയിൽ വന്നിരുന്നു എന്നത് വസ്‌തുതയാണ്. ഇവരിൽ കോഴിക്കോട് ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ മാത്രമാണ് സൊസൈറ്റിയിൽ പ്രവേശിച്ചത്. നിലവിൽ ഇഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആർക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുകമാത്രമാണ് ചെയ്തത്.
അവരിലാർക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നൽകുകയും അതിൽ തൃപ്തരായി അവർ മടങ്ങുകയുമാണ് ഉണ്ടായത്. കൂടാതെ സൊസൈറ്റിയുടെ ആദായനികുതി പ്രസ്‌താവന ആവശ്യപ്പെടുകയും അതു പരിശോധിച്ച് കൃത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.
വസ്തുത ഇതായിരിക്കെ റെയ്‌ഡ് എന്ന മട്ടിൽ വാർത്ത പ്രചരിപ്പിക്കുന്നത് 13,000-ത്തോളം തൊഴിലാള...