“സ്കൂൾ ലൈഫ് പൂർത്തിക്കരിച്ചിട്ടില്ല, ഭയങ്കര അഹങ്കാരിയാണ്”;വിമര്‍ശനത്തെ കുറിച്ച് തുറന്ന്‍ പറഞ്ഞ് ഉര്‍വ്വശി
തെന്നിന്ത്യന്‍ സിനിമയില്‍ തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് നടി ഉര്‍വ്വശി. ദീപാവലി റിലീസായി എത്തിയ സുരറൈ പോട്രു, മൂക്കുത്തി അമ്മന്‍ തുടങ്ങിയ നടിയുടെ സിനിമകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഈ വര്‍ഷമാദ്യം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഉര്‍വ്വശി വീണ്ടും സജീവമായത്. തിരിച്ചുവരവിലും മികച്ച വരവേല്‍പ്പാണ് നടിക്ക് പ്രേക്ഷകര്‍ നല്‍കിയത്. സുരറൈ പോട്രിലും മുക്കൂത്തി അമ്മനിലും രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചിരുന്നത്.
ഇപ്പോഴിതാ 'മുന്താനെ മുടിച്ച് ' എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് ആദ്യമായി തനിക്ക് വന്ന വിമർശനം തുറന്ന് പറയുകയാണ് താരം.അത് ഇങ്ങനെ ആയിരുന്നു "സ്കൂൾ ലൈഫ് പൂർത്തിക്കരിച്ചിട്ടില്ല, ഭയങ്കര അഹങ്കാരിയാണ്. ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും" എന്നൊക്കെ ആയിരുന്നു. അതിലെ പരിമളം എന്ന കഥാപാത്രത്തെ ചെയ്തു കഴിഞ്ഞ് കു...