ബസുപിടിച്ച് ചെല്ലുന്ന മന്ത്രിസഭയെ ജനം ആട്ടിയോടിക്കും : വി .മുരളീധരൻ V. Muraleedharan
V. Muraleedharan മുഖ്യമന്ത്രിയും മന്ത്രിമാരും ആഡംബര ബസിൽ സംസ്ഥാന പര്യടനം നടത്തിയിട്ട് ഒരു കാര്യമില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശബരിമലയിൽ ജനം മറുപടി നൽകിയത് പോലെ മുഖ്യമന്ത്രിക്കും കൂട്ടർക്കും ജനം മറുപടി നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിറ്റിലെ പടം കണ്ട് തെറ്റിദ്ധരിച്ച് വോട്ടുചെയ്തവർ കള്ളത്തരം തിരിച്ചറിഞ്ഞുകഴിഞ്ഞു.
കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്പോൾ വിദേശയാത്രയ്ക്ക് ഒരുങ്ങുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും മുരളീധരൻ വിമർശിച്ചു. . ഹെലികോപ്റ്ററിൽ പറക്കാനും വിദേശയാത്രകൾക്ക് പൊടിക്കാനും സർക്കാരിന് പണമുണ്ട്.
Also Read: https://panchayathuvartha.com/loan-app-scam-1427-complaints-this-year-alone-police-to-remove-72-apps/
കുടുംബത്തേയും സുഹൃത്തുക്കളേയും കൂട്ടി ലോകപര്യടനം നടത്തുകയല്ല വേണ്ടതെന്നും കാര്യക്ഷമമായി ഭരണം നടത്തി പിരിക്കാനു...