Tuesday, November 19
BREAKING NEWS


Tag: vagamon

കോട്ടയത്തിൻറെ കിഴക്കൻ മേഖലയില്‍ കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍, വാഗമണില്‍ മണ്ണിടിച്ചില്‍ Rain
Kerala News, News

കോട്ടയത്തിൻറെ കിഴക്കൻ മേഖലയില്‍ കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍, വാഗമണില്‍ മണ്ണിടിച്ചില്‍ Rain

Rain കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളില്‍ കനത്ത മഴ. തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ലെന്നാണ് വിവരം. മണ്ണിടിച്ചിലിനെ തുടര്‍ന്നു വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. റോഡില്‍ കല്ലും മണ്ണും നിറഞ്ഞു. ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു കലക്ടര്‍ ഉത്തരവിട്ടു. തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, ആനി പ്ലാവ് ഭാഗത്താണ് ഉരുള്‍പൊട്ടിയത്. തീക്കോയി, തലനാട്, അടുക്കം ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ശക്തമായ മഴയില്‍ മീനച്ചിലാറിന്റെ കൈവഴികള്‍ കരകവിഞ്ഞു. ഒറ്റയീട്ടിക്കു സമീപം കാര്‍ ഒഴുക്കില്‍പ്പെട്ടു. Also Read: https://panchayathuvartha.com/infrastructure-development-of-schools-3800-crore-has-been-spent-in-7-years-said-the-minister/ മഴയെ തുടര്‍ന്നു വെള്ളികുളം സ്കൂളില്‍ ക്യാമ്ബ് തുറന്നിട്ടുണ്ട്. ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള സജീകരണങ്ങള്‍ തുടരുന്നു. ഈരാറ്റുപേട്ട...
വാഗമണ്ണിൽ റെയ്‌ഡ്‌ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; അറുപതോളം പേര്‍ പൊലീസ് കസ്റ്റഡിയിൽ
Crime, Idukki

വാഗമണ്ണിൽ റെയ്‌ഡ്‌ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി; അറുപതോളം പേര്‍ പൊലീസ് കസ്റ്റഡിയിൽ

ഇടുക്കി: വാഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ റെയ്ഡില്‍ എല്‍എസ്ഡി അടക്കമുള്ള ലഹരി മരുന്നുകള്‍ പിടിച്ചെടുത്തു. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത അറുപതോളം പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിലാണ് റെയ്‌ഡ്‌ നടന്നത്. വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച്‌ എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിശാപാര്‍ട്ടിക്ക് പിന്നില്‍ ഒമ്ബത് പേരാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി സംബന്ധിച്ച വിവരം പ്രതികള്‍ പങ്കുവച്ചത്. ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. എല്‍ എസ് ഡി, സ്റ്റാമ്പ് , ഹെറോയില്‍, ഖഞ്ചാവ് തുടങ്ങിയവ ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വാഗമണ്‍ വട്ടപ്പത്താലിലെ ക്ലിഫ്‌ഇന്‍ റിസോര്‍ട്ടില്‍...
error: Content is protected !!