തായ്ലന്‍ഡില്‍ പോയി തടി കുറച്ച് വിസ്മയ; കുറിപ്പ് വൈറൽ ആകുന്നു
ശരീരഭാരം കുറച്ച സന്തോഷം പങ്കുവെച്ച് താരപുത്രി വിസ്മയ മോഹന്‍ലാല്‍. മോഹന്‍ലാല്‍ മലയാള സിനിമയുടെ രാജാവായി വാഴുമ്പോഴും വെള്ളിത്തിരയില്‍ നിന്നും മാറിയാണ് വിസ്മയയുടെ യാത്ര. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോഴും വിസ്മയയുടെ അരങ്ങേറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ ആയോധനകലാ പരിശീലനം കൊണ്ട് 22 കിലോ ശരീര ഭാരം കുറയ്ക്കാനായതിന്റെ സന്തോഷമാണ് വിസ്മയ പങ്കുവെച്ചിരിക്കുന്നത്.എന്തയാലും വിസ്മയുടെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത കഴിഞ്ഞു
വിസ്മയയുടെ കുറിപ്പ്:
ഫിറ്റ് കോഹ് തായ് ലാന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്ബോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്...