വോട്ട് ചേർത്തില്ലേ..? തദ്ദേശ സ്ഥാപന വോട്ടർ പട്ടിക പുതുക്കുന്നു ; സെപ്റ്റംബർ 23 വരെ പേര് ചേര്‍ക്കാം Vote Election
Vote Election തദ്ദേശ വോട്ടര്‍ പട്ടികയില്‍ ഈ മാസം 23 വരെ പേര് ചേര്‍ക്കാം. ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. മരിച്ചവരെയും താമസം മാറിയവരേയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ എ ഷാജഹാന്‍ അറിയിച്ചു. കരടു പട്ടിക ഈ മാസം എട്ടിനും അന്തിമ പട്ടിക അടുത്തമാസം 16നും പ്രസിദ്ധീകരിക്കും.
https://www.youtube.com/watch?v=g-qb89tA1-g&t=113s
പട്ടികയിൽ പേരു ചേര്‍ക്കാനും തിരുത്താനും sec.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. തദ്ദേശ ഉപതിരഞ്ഞെടുപ്പിനും 2025ലെ തിരഞ്ഞെടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കും. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് പ്രിന്റ് ഔട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം. അക്ഷ...