നിഴല്‍ യുദ്ധവുമായി ”വൈര”;ശ്രദ്ധ നേടി സംഗീത ഹ്രസ്വചിത്രം
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുക എന്ന ഉദ്ദേശത്തോടെ പുറത്തിറങ്ങിയ വെെര എന്ന സംഗീത ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.നവംബർ 25 ന് ആണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം പുറത്തിറക്കിയത്.
സ്ത്രീയുടെ ശക്തി ഭാവത്തെയാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തല സംഗീതം ഒരുക്കിയത് കെവിൻ ഫ്രാൻസിസാണ്. ആലാപനം- വിജിത ശ്രീജിത്ത് ആണ്.
സാപ്പിയൻ തോട്സിന്‍റെ ബാനറിൽ ശ്രീജിത്ത് ഗോപിനാഥൻ നിർമ്മിച്ച ഹ്രസ്വ ചിത്രത്തിന്‍റെ കഥയും,തിരക്കഥയും നിർവഹിച്ചത് പ്രജിത്ത് നമ്പ്യാരും സംവിധാനം രമേശ് രെമുവുമാണ്.
മാളവിക സുരേഷ്‌കുമാർ ആണ് പ്രധാന കഥാപാത്രത്തിന് ജീവൻ നൽകിയിരിക്കുന്നത്. ക്യാമറയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് ഉണ്ണികൃഷ്ണൻ സിബി ആണ്.
https://youtu.be/LtnYXUE3mkY
...