ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെ ഭീഷണി; ഖലിസ്ഥാൻ അനുകൂലിക്കെതിരെ കേസ് World Cup Cricket
World Cup Cricket ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെ ഭീഷണിമുഴക്കിയ ഖലിസ്ഥാൻ അനുകൂലിക്കെതിരെ കേസെടുത്ത് പൊലീസ്. സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ തലവൻ ഗുർപട് വന്ത് സിങ് പന്നുവിനെതിരെയാണ് കേസ്. ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെയാണ് ഇയാളുടെ ഭീഷണി. യുഎപിഎ, ഐടി വകുപ്പുകൾ പ്രകാരമാണ് നടപടി.
ഗുജറാത്തിലെ അഹമ്മദാബാദ് പൊലീസാണ് ഖലിസ്ഥാൻ ഭീകരനും സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ തലവനുമായ ഗുർപട് വന്ത് സിങ് പന്നുവിനെതിരെ കേസെടുത്തിരിക്കുന്നത്.
https://www.youtube.com/watch?v=yYWDZ5CCk5Q&t=10s
ഒക്ടോബർ 14ന് നടക്കുന്ന ഇന്ത്യ പാകിസ്താൻ മത്സരം അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്നത്. ഈ മത്സരത്തിന് മുമ്പായി ഇതുമായി ബന്ധപ്പെട്ട് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നതാണ് കേസിന് ആസ്പദമായ സംഭവം. മത്സരം നടക്കുന്ന സമാധാനപരമായ അന്തരീക്ഷം തകർക്കുമെ...