
That Night എറണാകുളം അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്ന പൂജയിൽ, സുബൈദ മെഹമ്മൂദ് ദർവേഷ് , അകലാട് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
ലാൽ, സലിംകുമാർ,രഞ്ജി പണിക്കർ, ജാഫർ ഇടുക്കി,ഡോക്ടർ ഗിരീഷ്,സിനിൽ സൈനുദ്ദീൻ,സുധീർ കരമന, ശിവജി ഗുരുവായൂർ, ഇബ്രാഹിംകുട്ടി, സ്പടികം ജോർജ്, പി പി കുഞ്ഞികൃഷ്ണൻ, കോട്ടയം നസിർ, ശ്രീജിത്ത് രവി, നസീർ സംക്രാന്തി, ജൂബിൽ രാജ്, ചാലിപാലാ,അരുൺ ചാലക്കുടി, പ്രമോദ് കുഞ്ഞിമംഗലം,ഷമീർ മാറഞ്ചേരി, ഷുക്കൂർ, ചെന്നക്കോടൻ മുത്തു, മാനസാ രാധാകൃഷ്ണൻ, ആതിര മുരളി, അക്ഷരാരാജ്, അംബിക മോഹൻ, മനീഷ മോഹൻ, വിദ്യാ വിശ്വനാഥ്, ആര്യ തുടങ്ങിയവർ അഭിനയിക്കുന്നു.
ഒക്ടോബർ അഞ്ചാം തീയതി വൈക്കം പരിസരപ്രദേശങ്ങളിൽ ഷൂട്ടിംഗ് ആരംഭിക്കുന്നു.
ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണം കുമരകം ബാബുരാജ് നിർവഹിച്ചിരിക്കുന്നു. ഡി ഒ പി കനകരാജ്. എഡിറ്റിംഗ് പിസി മോഹനൻ. റഫീഖ് അഹമ്മദ് എഴുതിയ ഗാനങ്ങൾക്ക് ഹരികുമാർ ഹരേ റാം ഈണം പകർന്നിരിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ പി സി മുഹമ്മദ്. പ്രോജക്ട് ഡിസൈനർ സക്കീർ പ്ലാമ്പൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജയരാജ് വെട്ടം.പ്രൊഡക്ഷൻ മാനേജർ ജസ്റ്റിൻ കൊല്ലം. സംഘട്ടനം ബ്രൂസിലി രാജേഷ്, അഷ്റഫ് ഗുരുക്കൾ, രവികുമാർ.
ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ഹരി.അസോസിയേറ്റ് ഡയറക്ടർ ജയകൃഷ്ണൻ തൊടുപുഴ.ആർട്ട് പൂച്ചാക്കൽ ശ്രീകുമാർ.കോസ്റ്റുംസ് അബ്ബാസ് പാണവള്ളി. മേക്കപ്പ് ജിജു കൊടുങ്ങല്ലൂർ.സ്റ്റിൽസ് വിനീത് സി ടി. ഡിസൈൻസ് ഗായത്രി. ടൈറ്റിൽ ഡിസൈൻ ടെക്സ്റ്റ്ർ ലാബ്സ്. പി ആർ ഒ എം കെ ഷെജിൻ