Wednesday, December 25
BREAKING NEWS


സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വിവാദമാകുന്നു

By ഭാരതശബ്ദം- 4

സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വിവാദമാകുന്നു. കെ ഗോപാലകൃഷ്ണന്‍ ഐഎസ് അഡ്മിനായുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് മല്ലു ഹിന്ദു ഓഫിസേഴ്‌സ് എന്ന് പേരിട്ടതാണ് വിവാദമായത്. ഗ്രൂപ്പ് ഒരു മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തു. സംഭവം വിവാദമായതോടെ വിശദീകരണവുമായി കെ ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരെയാകെ അമ്പരിപ്പിച്ചുകൊണ്ട് ഇത്തരമൊരു ഗ്രൂപ്പ് വരുന്നത്. ഗ്രൂപ്പില്‍ നിരവധി ഉദ്യോഗസ്ഥരെ ആഡ് ചെയ്തിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരേയും ചില ജൂനിയര്‍ ഉദ്യോഗസ്ഥരേയും ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നു.

ഗ്രൂപ്പിനെക്കുറിച്ച് ചില സഹപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോഴാണ് താന്‍ അറിഞ്ഞതെന്നാണ് കെ ഗോപാലകൃഷ്ണന്‍ ഐഎസിന്റെ വിശദീകരണം. ഫോണ്‍ പരിശോധിച്ചപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലായി. ഉടന്‍ തന്നെ സഹപ്രവര്‍ത്തകരോട് തെറ്റിദ്ധരിക്കരുതെന്ന് പറഞ്ഞു. തന്റെ ഫോണില്‍ ഇത്തരത്തില്‍ പുതിയ പതിനൊന്നോളം ഗ്രൂപ്പുകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും കെ ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!