ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത ‘ജല്ലിക്കെട്ട്’ ചിത്രത്തെ അഭിനന്ദിച്ച് തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാദ്ധ്യതയുണ്ട് എന്നാണ് സംവിധായകന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ ചിത്രമാണ് ജല്ലിക്കട്ട്.
ഓസ്‌കര്‍ നാമനിര്‍ദേശത്തിനായ സമര്‍പ്പിച്ച 27 സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്. അതേസമയം ജല്ലിക്കട്ട് ടീമിനെ അഭിനന്ദിച്ചുകൊണ്ടുളള സംവിധായകന്‍ ശെല്‍വരാഘവന്‌റെ ട്വീറ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ജല്ലിക്കട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ടെന്ന് ശെല്‍വരാഘവന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
വ്യക്തിപരമായി താന്‍ ഏറെ ആസ്വദിച്ച ചിത്രമാണ് ജല്ലിക്കട്ടെന്നും സിനിമ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കറിലെത്തുന്നത് സന്തോഷകരമായ കാര്യമാണെന്നും ശെല്‍വരാഘവന്‍ ട്വിറ്ററില്‍ കുറിച്ചു. ജല്ലിക്കട്ടിനൊപ്പം ഗീതുമോഹന്‍ദാസ് ചിത്രം മൂത്തോനും ഓസര്‍കര്‍ നാമനിര്‍ദ്ദേശത്തിനായി സമര്‍പ്പിച്ച സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. കൂടാതെ ഗുലാബോ സിതാബോ, ചിപ്പ, ചലാങ്, ഡിസൈപ്പിള്‍, ശിക്കാര, ബിറ്റര്‍ സ്വീറ്റ് തുടങ്ങിയ സിനിമകളും ലിസ്റ്റില്‍ ഉണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ വര്‍ഷത്തെ ഗോവ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുളള സില്‍വര്‍ പീകോക്ക് പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി നേടിയിരുന്നു.
കൂടാതെ ഐഫ്‌എഫ്‌എഫ്കെയില്‍ മികച്ച സംവിധായകനുളള സ്പെഷ്യല്‍ മെന്‍ഷനും സംവിധായകന് ലഭിച്ചു. 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകനുളള പുസ്‌കാരവും ലിജോ ജോസിനായിരുന്നു ലഭിച്ചത്.