Gandhi Jayanti ഗാന്ധിജയന്തി ദിനത്തിന്റെ നിറവിൽ രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമർപ്പിച്ചു. ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരുമിച്ച് പരിശ്രമിക്കാമെന്ന് മോദി എക്സിൽ കുറിച്ചു.
മഹാത്മാഗാന്ധിജിയുടെ നൂറ്റിയൻപത്തിനാലാം ജന്മദിനത്തിൽ രാജ്ഘട്ടിൽ വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ധീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭ സ്പീക്കർ ഓം ബിർള, ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർ പുഷ്പാർച്ചന നടത്തി.
ഏഴരമുതൽ എട്ടരവരെ സർവമത പ്രാർഥനയും അരങ്ങേറി.ഗാന്ധിജിയുടെ സ്വാധീനം ലോകവ്യാപകമാണെന്നും ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പരിശ്രമിക്കാമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഒന്നര നൂറ്റാണ്ട് പിന്നിടുമ്പോഴും ലോകത്തെ സത്യാന്വേഷികളുടെ പുണ്യയിടമായി ഗാന്ധിസമാധി തുടരുന്നു