Thursday, April 17
BREAKING NEWS


ടോൾ പ്ലാസയിൽ വാഹനം പരിശോധിച്ചപ്പോൾ കുടുങ്ങിയത് 24 വയസുകാരൻ; വാഹനത്തിലുണ്ടായിരുന്നത് ഏഴ് കിലോ കഞ്ചാവ്

By ഭാരതശബ്ദം- 4

പാലക്കാട്: വാളയാറിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘം വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. ടോൾ പ്ലാസയിൽ നിലയുറിപ്പിച്ചിരുന്ന എക്സൈസ് സംഘം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് 7.10 കിലോഗ്രാം കഞ്ചാവ് ഒരു വാഹനത്തിൽ നിന്ന് കണ്ടെടുത്തത്. വാഹനത്തിലുണ്ടായിരുന്ന 24 വയസുകാരനെ പിടികൂടുകയും ചെയ്തു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലക്കാരനായ സുജൻ മണ്ഡൽ എന്നയാളാണ് പിടിയിലായത്.

പ്ലാസ്റ്റിക് കവറിൽ നിറച്ചാണ് കഞ്ചാവ് കൊണ്ടുവന്നത്. പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ്.ആർ, വാളയാർ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ടോൾ പ്ലാസയിൽ പരിശോധന നടത്തിയിരുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ബെന്നി.കെ.സെബാസ്ററ്യൻ, രാമചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ ദേവകുമാർ.വി, സമോദ്, ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ്.കെ.ജെ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. വാളയാർ ടോൾ പ്ലാസയിൽ നേരത്തെയും ലഹരിക്കടത്ത് പിടികൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരെ എക്സൈസും പൊലീസും സ്ഥിരമായ പരിശോധനകളും നടത്തിവരാറുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!