Thursday, November 21
BREAKING NEWS


ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റുകൾ നിര്‍ബന്ധമാക്കി;ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

By sanjaynambiar

രാജ്യത്തെ ഇരുചക്രവാഹന യാത്രികർക്കു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റുകൾ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. 2021 ജൂൺ ഒന്നുമുതല്‍ പുതിയ നിയമം നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട് വരുന്നുണ്ട്. വിജ്ഞാപനം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ബിഐഎസ് ഇതര സർട്ടിഫൈഡ് ഹെൽമെറ്റുകൾ വിൽക്കുന്നത് കുറ്റകരമാകും. 

Janmabhumi| ഇരുചക്രവാഹന യാത്രികര്‍ക്ക് ഇനി ബിഐഎസ് നിലവാരമുള്ള ഹെല്‍മറ്റ്  നിര്‍ബന്ധം; ഉത്തരവ് പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

എയിംസിലെ ഡോക്ടര്‍മാര്‍, ബി ഐ എസിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി, വിഷയം വിശദമായി പഠിച്ച ശേഷം 2018 മാര്‍ച്ചില്‍, ഭാരം കുറഞ്ഞ ഹെല്‍മറ്റിന് ശുപാര്‍ശ ചെയ്തുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മന്ത്രാലയം അത് അംഗീകരിക്കുകയും ചെയ്തിരുന്നു.ഇതേതുടര്‍ന്നാണ് ബിഐഎസ്, ഹെല്‍മറ്റ് നിര്‍മ്മാണത്തിന്റെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച് ഭാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.ഇരുചക്രവാഹന ഉപയോക്താക്കള്‍ക്കായി, ബി ഐ എസ് സര്‍ട്ടിഫിക്കറ്റ് ഉള്ള, ഹെല്‍മറ്റ് മാത്രമേ രാജ്യത്ത് നിര്‍മ്മിക്കുകയും വില്‍ക്കുകയുംചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുന്നതാണ് ഗുണമേന്മ നിയന്ത്രണ ഉത്തരവ്.ഇതുവഴി, രാജ്യത്ത് ഗുണമേന്മ കുറഞ്ഞ ഹെല്‍മറ്റുകള്‍ വില്‍ക്കുന്നത് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവാരമുള്ള, ഭാരം കുറഞ്ഞ ഹെൽമറ്റുകൾ മാത്രം ബിഐഎസ് മുദ്രണത്തോടെ നിർമിച്ചു വിൽപന നടത്തുന്നത് ഉറപ്പാക്കാനും നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ വിപണിയിൽ നിന്ന് ഒഴിവാക്കാനും നടപടി സ്വീകരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!