മലബാർ, മാവേലി എക്സ്പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി.
മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും.
മംഗളൂരു– തിരുവനന്തപുരം മലബാർ എക്സ്പ്രസ്, മധുര– പുനലൂർ എക്സ്പ്രസ്, മംഗളൂരു– തിരുവനന്തപുരം മാവേലി എക്സ്പ്രസ് എന്നിവയുടെ സ്പെഷൽ സർവീസുകളിലേക്കുള്ള റിസർവേഷൻ ഇന്നു രാവിലെ 8ന് ആരംഭിക്കും.
കൺഫേം റിസർവേഷൻ ടിക്കറ്റുള്ളവർക്കു മാത്രമായിരിക്കും സ്റ്റേഷനിലും ട്രെയിനിലും പ്രവേശനം.

മുൻകൂട്ടി റിസർവ് ചെയ്യാതെ യാത്ര അനുവദിക്കില്ല.സ്പെഷൽ ട്രെയിനായതിനാൽ അംഗപരിമിതർക്കുള്ള യാത്രാ ഇളവ് മാത്രമാണുള്ളത്.
മറ്റു യാത്രാപാസുകൾ അനുവദിക്കില്ല.
ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂർ (തിരുവനന്തപുരം വഴി) എന്നീ വണ്ടികൾ ഈ മാസം എട്ടിനും മധുര-പുനലൂർ എക്സ്പ്രസ് വെള്ളിയാഴ്ചയും സർവീസ് ആരംഭിക്കും.
ദിവസേനയുള്ള വണ്ടികളാണ് എല്ലാം. കോവിഡ്കാല സ്പെഷ്യൽ ആയതിനാൽ ഇവയിൽ ജനറൽ കമ്പാർട്ട്മെന്റുകളുണ്ടാവില്ല. എല്ലാം റിസർവേഷൻ കോച്ചുകളായിരിക്കും.
06603 മംഗളൂരു സെൻട്രൽ–-തിരുവനന്തപുരം പ്രതിദിന ട്രെയിൻ, മാവേലി എക്‌സ്‌പ്രസിന്റെ സമയമായ വൈകിട്ട് 5.30ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. 10 മുതലാണ് സർവീസ്. മടക്ക ട്രെയിനായ 06604 തിരുവനന്തപുരം–-മംഗളൂരു പ്രതിദിന ട്രെയിൻ തിരുവനന്തപുരത്തുനിന്ന് രാത്രി 7.25ന് പുറപ്പെടും.
11ന് സർവീസ് തുടങ്ങും.
06729 മധുര–-പുനലൂർ പ്രതിദിന പ്രത്യേക ട്രെയിൻ വെള്ളിയാഴ്‌ചയും 06730 മടക്ക ട്രെയിൻ ശനിയാഴ്‌ചയും സർവീസ് തുടങ്ങും. 02695 തിരുവനന്തപുരം–-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ് എട്ടിനും 02696 മടക്ക ട്രെയിൻ ഒമ്പതിനും സർവീസ് തുടങ്ങും. 02668 കോയമ്പത്തൂർ–-നാഗർകോവിൽ സൂപ്പർഫാസ്‌റ്റ് എട്ടിനും 02667 മടക്ക ട്രെയിൻ ഒമ്പതിനും സർവീസ് തുടങ്ങും. 06127 ചെന്നൈ എഗ്‌മോർ–- ഗുരുവായൂർ പ്രതിദിന ട്രെയിൻ 06128 മടക്ക ട്രെയിൻ ഒമ്പതിനും സർവീസ് തുടങ്ങും. 06063 ചെന്നൈ എഗ്‌മോർ–-നാഗർകോവിൽ പ്രതിവാര ട്രെയിൻ പത്തിനും 06064 മടക്ക ട്രെയിൻ 11നും സർവീസ് തുടങ്ങും. പ്രത്യേക ട്രെയിനുകളിലേക്കുള്ള റിസർവേഷൻ ബുധനാഴ്‌ച ആരംഭിക്കും. സ്ഥിരീകരിച്ച ടിക്കറ്റുകൾ ലഭിച്ചവർക്കുമാത്രമാണ് യാത്ര ചെയ്യാനാകുക.
കോവിഡ് രോഗലക്ഷണമുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല.