മലബാർ, മാവേലി സ്പെഷ്യല്‍ ട്രെയിന്‍;റിസര്‍വേഷന്‍ ഇന്ന്‍ മുതല്‍
മലബാർ, മാവേലി എക്സ്പ്രസുകളുൾപ്പെടെ 13 തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി.
മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഈ വെള്ളിയാഴ്ചയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഈ മാസം പത്തിനും ഓടിത്തുടങ്ങും.
മംഗളൂരു– തിരുവനന്തപുരം മലബാർ എക്സ്പ്രസ്, മധുര– പുനലൂർ എക്സ്പ്രസ്, മംഗളൂരു– തിരുവനന്തപുരം മാവേലി എക്സ്പ്രസ് എന്നിവയുടെ സ്പെഷൽ സർവീസുകളിലേക്കുള്ള റിസർവേഷൻ ഇന്നു രാവിലെ 8ന് ആരംഭിക്കും.
കൺഫേം റിസർവേഷൻ ടിക്കറ്റുള്ളവർക്കു മാത്രമായിരിക്കും സ്റ്റേഷനിലും ട്രെയിനിലും പ്രവേശനം.
മുൻകൂട്ടി റിസർവ് ചെയ്യാതെ യാത്ര അനുവദിക്കില്ല.സ്പെഷൽ ട്രെയിനായതിനാൽ അംഗപരിമിതർക്കുള്ള യാത്രാ ഇളവ് മാത്രമാണുള്ളത്.
മറ്റു യാത്രാപാസുകൾ അനുവദിക്കില്ല.
ചെന്നൈ-തിരുവനന്തപുരം, ചെന്നൈ-മംഗളൂരു, ചെന്നൈ-പാലക്കാട്, ചെന്നൈ-ഗുരുവായൂർ (തിരുവനന്തപുരം വഴി) എന്നീ വണ്ടികൾ ഈ മാസം എട്ടിനും മധുര-പുന...