Wednesday, February 5
BREAKING NEWS


കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതൽ; മന്ത്രി എ.കെ. ശശീന്ദ്രന്‍

By sanjaynambiar

കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. സര്‍ക്കാര്‍ ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വൈറ്റില കെഎസ്‌ആര്‍ടിസി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Kozhikode - Mysore - Bangalore KSRTC Multi Axle Volvo Service - Aanavandi  Travel Blog

ദീര്‍ഘദൂര സര്‍വീസുകളില്‍ ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ ആരംഭിക്കും. 

തുടര്‍ച്ചയായുള്ള അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക ലക്ഷ്യമിട്ടാണ് ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നടപ്പില്‍ വരുത്താന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചത്. ബംഗളൂരുവിലേയ്ക്കും വടക്കന്‍ കേരളത്തിലേയ്ക്കുമുള്ള സര്‍വീസുകളിലാണ് ഇത് നടപ്പാക്കുക.

അപകടത്തിൽപെട്ടവർക്ക് മുഖ്യമന്ത്രിയുമായി ആലോചിച്ച് ധന സഹായം പ്രഖ്യാപിക്കും.

മരണപ്പെട്ട ആളുടെ കുടുംബത്തിന് ഇൻഷുറൻസ് അഡ്വാൻസ് നൽകാൻ ആവശ്യപ്പെടും എന്നും,പരിക്ക് പറ്റിയവർക്ക് നല്ല ചികിത്സ ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!