Wednesday, January 22
BREAKING NEWS


Tag: ksrtc

കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവീസുകളിൽ നവംബർ, ഡിസംബർ, ജനുവരി മാസം ടിക്കറ്റ് നിരക്ക് കൂടും KSRTC
Kerala News, News

കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന സർവീസുകളിൽ നവംബർ, ഡിസംബർ, ജനുവരി മാസം ടിക്കറ്റ് നിരക്ക് കൂടും KSRTC

KSRTC KSRTC കെ സ്വിഫ്റ്റ് അന്തർസംസ്ഥാന സർവീസുകളിൽ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും. ദീപാവലി, ശബരിമല, ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഫ്ലക്സി ചാർജ് ഏർപ്പെടുത്താനാണ് നിർദേശം. 15 മുതൽ 30 % വരെയാണ് നിരക്ക് വർധിക്കുക. മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സജ്ജീകരണം ഏർപ്പെടുത്തും. 30 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്. https://www.youtube.com/watch?v=Ik4ZgulsQK8 ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ സർവ്വീസുകൾ ക്രമീകരിക്കും. ഉത്സവ അവധി ദിനങ്ങളോടനുബന്ധിച്ച് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക നിരക്കിൽ സ്പെഷ്യൽ സർവ്വീസുകൾ നടത്തും. ...
പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു Dead
Kerala News, News

പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു Dead

Dead പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. പനയമുട്ടം സ്വദേശി കൃഷ്ണൻ നായർ(78) ആണ് മരിച്ചത്. ചേപ്പിലോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. പാലുമായി സോസൈറ്റിയിലേക്ക് പാലുകൊണ്ട് പോകുന്നതിനായി ബസ് കയറാൻ എത്തിയആളാണ് മരിച്ച കൃഷ്ണൻ നായർ. ഇയാളുടെ തലയിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. Also Read: https://panchayathuvartha.com/fire-under-the-bogie-of-the-running-train-panic/ കൃഷ്ണൻനായർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. നെടുമങ്ങാട് പോലീസ് എത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ...
കെ.എസ്.ആർ.ടി.സി ബുക്കിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ; ജാ​ഗ്രത വേണമെന്ന് കെഎസ്ആർടിസി KSRTC
Kerala News

കെ.എസ്.ആർ.ടി.സി ബുക്കിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ; ജാ​ഗ്രത വേണമെന്ന് കെഎസ്ആർടിസി KSRTC

KSRTC കെ. എസ്. ആർ. ടി. സി. യുടെ ഔദ്യോഗിക ബുക്കിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ പ്രവർക്കുന്നത് കാരണം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബുക്കിംഗിനുള്ള ഏക ഔദ്യോഗിക വെബ്സൈറ്റ് https://onlineksrtcswift.com മാത്രമാണ്. ബുക്കിംഗിനായി കെ.എസ്.ആർ.ടി.സിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന മറ്റേതെങ്കിലും വെബ്സൈറ്റ് വ്യാജവും വഞ്ചനാപരവുമാണ്. Also Read: https://panchayathuvartha.com/misbehavior-with-journalist-the-commission-filed-a-case-against-alencier-on-its-own-initiative/വ്യാജ വെബ്സൈറ്റുകളും URL - കളും എങ്ങനെ തിരിച്ചറിയാം:ഔദ്യോഗിക ഡൊമെയ്ൻ: URL പരിശോധിച്ച് നിങ്ങൾ എല്ലായ്പ്പോഴും കെ എസ് ആർ ടി സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ടെന്ന് ഉറപ്പാക്കുക: https://onlineksrtcswift.com.ഈ URL-ലെ ഏതൊരു തരത്തിലുള്ള വ്യത്യാസവും വ്യാജമ...
കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സർവ്വീസുമായി കെഎസ്ആർടിസി KSRTC
Kerala News

കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സർവ്വീസുമായി കെഎസ്ആർടിസി KSRTC

KSRTC കുറ‍ഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി ആരംഭിക്കുന്ന ജനത സർവ്വീസുകൾ തിങ്കളാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും. പ്രധാനമായും തലസ്ഥാനത്തെ ഓഫീസുകളിൽ എത്തുന്നവർക്ക് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്. Also Read : https://panchayathuvartha.com/harassment-complaint-against-mallu-traveler-police-thwarted-investigation-foreign-visit-backfired/ ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങിൽ നിന്നും രാവിലെ 7.15ന് സർവ്വീസ് ആരംഭിച്ച് 9.30 തിന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവ്വീസ് നടത്തുക. ന​ഗരത്തിൽ എത്തിയാൽ സിറ്റിയ്ക്കുള്ളിൽ സർവ്വീസ് നടത്തുന്ന സിറ്റി സർവ്വീസുകളിൽ ഇവർക്ക് കുറഞ്ഞ നിരക്കിൽ ഓഫീസുകളിൽ എത്തിച്ചേരാനും ആകും. https://www.youtube.com/watch?v=6sbTORp_7Ds&t=11s കെഎസ്ആർടിസിയുടെ...
ഒരൊറ്റ യാത്രക്കാരനുവേണ്ടി കെഎസ്‌ആര്‍ടിസി ബസ് തിരികെ ഓടിയത് 16 കിലോമീറ്റര്‍, ജീവനക്കാര്‍ക്ക് എതിരെ കേസ് KSRTC
Ernakulam

ഒരൊറ്റ യാത്രക്കാരനുവേണ്ടി കെഎസ്‌ആര്‍ടിസി ബസ് തിരികെ ഓടിയത് 16 കിലോമീറ്റര്‍, ജീവനക്കാര്‍ക്ക് എതിരെ കേസ് KSRTC

KSRTC ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയില്‍ ഇറക്കി വിടാനുള്ള ശ്രമം പാളിയതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസ് തിരികെ ഓടിച്ചത് 16 കിലോമീറ്റര്‍. ട്രിപ്പ് മുടക്കി മറ്റു യാത്രക്കാരെ വേറെ ബസില്‍ അയച്ച ശേഷമാണ് ബസ് തിരികെ ഓടിയത്. യാത്രക്കാരന്‍ ചമ്ബകശേരി ഞാറക്കാട്ടില്‍ എന്‍എ അഷ്‌റഫിന്റെ പരാതിയില്‍ ഡ്രൈവര്‍ രവീന്ദ്രന്‍, കണ്ടക്ടര്‍ അനില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. https://www.youtube.com/watch?v=fgF04dOuT20 സെപ്റ്റംബര്‍ 2ന് രാത്രി 10ന് കളമശേരി അപ്പോളോ ജങ്ഷനില്‍നിന്ന് തൃശൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ കയറിയ അഷ്‌റഫ് ആലുവ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലേക്കാണ് ടിക്കറ്റെടുത്തത്. എന്നാല്‍, സ്റ്റാന്‍ഡിലേക്ക് ബസ് പോയില്ല. പകരം ദേശീയപാതയില്‍ പുളിഞ്ചോട് ജങ്ഷനില്‍ ഇറങ്ങാനായിരുന്നു കണ്ടക്ടറുടെ നിര്‍ദേശം. സ്റ്റാന്‍ഡിലല്ലാതെ ഇറങ്ങില്ലെന്ന് ശഠിച്ച അഷ്‌റഫിനെയും കൊണ്ട് ബസ്...
ബിവറേജസ് കോര്‍പ്പറേഷന്‍ ലാഭപ്പട്ടികയില്‍; മുന്നില്‍ കെഎസ്‌ഇബി; നഷ്ടത്തില്‍ കെഎസ്‌ആര്‍ടിസി തന്നെ ഒന്നാമത്.
Breaking News, Kerala News, Latest news

ബിവറേജസ് കോര്‍പ്പറേഷന്‍ ലാഭപ്പട്ടികയില്‍; മുന്നില്‍ കെഎസ്‌ഇബി; നഷ്ടത്തില്‍ കെഎസ്‌ആര്‍ടിസി തന്നെ ഒന്നാമത്.

തിരുവനന്തപുരം: ലാഭപട്ടികയില്‍ ഒന്നാമതെത്തി കെഎസ്‌ഇബി (KSEB). നിയമസഭയില്‍ സമര്‍പ്പിച്ച ബ്യൂറോ ഓഫ് പബ്ലിക്ക് എന്റര്‍പ്രൈസസിന്റെ റിപ്പോര്‍ട്ടിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ 2021-22 ലെ പ്രകടനം വിലയിരുത്തിയത്. ലാഭത്തില്‍ മുന്നില്‍ കെഎസ്‌ഇബിയാണ് (736 കോടി രൂപ). കഴിഞ്ഞ തവണ 475 കോടിയുടെ നഷ്ടത്തിലായിരുന്നു കെഎസ്‌ഇബി. കഴിഞ്ഞ തവണത്തേതിന് സമാനമായി കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ഇത്തവണയും ലാഭത്തില്‍ രണ്ടാം സ്ഥാനത്താണ് (226 കോടി). കഴിഞ്ഞ വര്‍ഷം ലാഭപട്ടികയില്‍ ആദ്യ സ്ഥാനത്തായിരുന്ന കെഎസ്‌എഫ്‌ഇ ഇപ്പോള്‍ മൂന്നാംസ്ഥാനത്തെത്തി (210 കോടി). 54 കോടി നേടി കെഎസ്‌ഐഡിസി നാലാം സ്ഥാനത്തും ഫാര്‍സമസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ അഞ്ചാമതുമെത്തി (43 കോടി). കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായിരുന്ന ബവ്‌റിജസ് കോര്‍പ്പറേഷന്‍ ലാഭപ്പട്ടികയിലാണ്. പത്താം സ്ഥാനമാണ് ബവ്‌റേജസ് കോര്‍പ്പറേഷന്. ലാഭമുള്ള സ്ഥാപ...
കെഎസ്ആർടിസി ജീവക്കാർക്ക് കുടിശ്ശിക ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ
Kerala News, Latest news

കെഎസ്ആർടിസി ജീവക്കാർക്ക് കുടിശ്ശിക ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ

കെഎസ്ആർടിസി ജീവക്കാർക്ക് 2018 മാർച്ച് മുതൽ നൽക്കേണ്ട സപ്ലിമെന്ററി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. 9.25 കോടി രൂപ 12000 ത്തോളം ജീവക്കാർക്കാണ് നൽകാനുള്ളത്. ഇതിന്റെ കൂടെ 2018 കാലഘട്ടം മുതൽ നൽകേണ്ടിയിരുന്ന മെഡിക്കൽ റീ ഇൻബേഴ്‌സ്‌മെന്റിന് വേണ്ടി അപേക്ഷിച്ചവർക്കായി 1.15 കോടി രൂപയും വിതരണം ചെയ്തു. ഈ ഇനത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ 2.69 കോടി രൂപ നൽകിയിരുന്നു. ജീവനക്കാരുടെ മറ്റ് നിക്ഷേപ ക്ഷേമ പദ്ധതികൾക്കായി 123.46കോടി ചിലവാക്കി. 2017 മുതൽ കുടിശിക ഉണ്ടായിരുന്ന എൽഐസി പെൻഷൻ, പിഎഫ് തുടങ്ങിയ ഇനങ്ങളിൽ കുടിശികയുണ്ടായിരുന്ന തുകയാണ് ഈ ഇനത്തിൽ നൽകിയതെന്ന് മന്ത്രി അറിയിച്ചു. ...
‘എല്ലാ ബസുകളും ജനുവരി ഒന്ന് മുതല്‍ ഓടിത്തുടങ്ങും’; കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി
Thiruvananthapuram

‘എല്ലാ ബസുകളും ജനുവരി ഒന്ന് മുതല്‍ ഓടിത്തുടങ്ങും’; കട്ടപ്പുറത്തുള്ള ബസുകള്‍ നിരത്തിലിറക്കുമെന്ന് ഗതാഗതമന്ത്രി

ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് മുഴുവന്‍ കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കട്ടപ്പുറത്തുള്ള മുഴുവന്‍ ബസുകളും നിരത്തിലിറക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി കുറച്ചത്. കെഎസ്ആര്‍ടിസി ബസുകളില്‍ പതിനഞ്ചുവരെ ആളുകള്‍ക്ക് നിന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ നിന്നുള്ള യാത്രക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നില്ല. അതേസമയം, ക്രിസ്തുമസ് പുതുവല്‍സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസും നടത്തും. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വ്വീസ്. ...
കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് പുനരാരംഭിക്കും
Thiruvananthapuram

കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് പുനരാരംഭിക്കും

കെഎസ്ആര്‍ടിസി യുടെ മുഴുവന്‍ സര്‍വ്വീസുകളും ഇന്ന് പുനരാരംഭിക്കും. അതേസമയം ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന രീതി നിലനിര്‍ത്തും. ലോക്ഡൗണിനെ തുടര്‍ന്നായിരുന്നു കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗികമായി കുറച്ചത്. ക്രിസ്തുമസ് പുതുവല്‍സരത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസും നടത്തും. ഡിസംബര്‍ 21 മുതല്‍ ജനുവരി 4 വരെ, കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചുമായിരിക്കും സര്‍വ്വീസ്. ...
എംഡി യുടെ വാക്ക് വെറുതെയായി സർവീസുകൾ പഴയപടിയായില്ല
Around Us, Kerala News

എംഡി യുടെ വാക്ക് വെറുതെയായി സർവീസുകൾ പഴയപടിയായില്ല

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി. ബസുകള്‍ ഏറെയും കട്ടപ്പുറത്തായതും ആവശ്യത്തിന് ഡ്രൈവര്‍മാരുമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. പൂര്‍ണതോതിലാക്കാനാവുന്നത് പടിപടിയായി മാത്രമെന്ന് സോണല്‍ മേധാവികള്‍ വ്യക്തമാക്കി. എല്ലാ സര്‍വീസുകളും ഇന്ന് പുനരാരംഭിക്കുമെന്നായിരുന്നു കെഎസ്‌ആര്‍ടിസി നേരത്തെ അറിയിച്ചിരുന്നത്. സര്‍വീസുകള്‍ ജനുവരിയോടെ പൂര്‍ണതോതില്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ നിലവില്‍ അതിന് സാധിക്കില്ലെന്നാണ് സോണല്‍ മേധാവികള്‍ അറിയിക്കുന്നത്. സര്‍വീസുകള്‍ പഴയരീതിയാകുന്നതിന് സമയമെടുക്കുമെന്നാണ് വിവരം. ഫാസ്റ്റ് പാസഞ്ചറുകള്‍ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്ബ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി അറിയിച്ചിരുന്നു. അടുത്ത ആഴ്ചയോടെ പൂര്‍ണതോതില്‍ സര്‍വീസ് ആരംഭിക്കാനുമെന്നാണായിരു...
error: Content is protected !!