KSRTC KSRTC കെ സ്വിഫ്റ്റ് അന്തർസംസ്ഥാന സർവീസുകളിൽ നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ടിക്കറ്റ് നിരക്ക് കൂടും. ദീപാവലി, ശബരിമല, ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ഫ്ലക്സി ചാർജ് ഏർപ്പെടുത്താനാണ് നിർദേശം. 15 മുതൽ 30 % വരെയാണ് നിരക്ക് വർധിക്കുക. മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് റിസർവ് ചെയ്യാനുള്ള സജ്ജീകരണം ഏർപ്പെടുത്തും. 30 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് യാത്രക്കാരുടെ തിരക്ക് അനുസരിച്ച് അഡീഷണൽ സർവ്വീസുകൾ ക്രമീകരിക്കും. ഉത്സവ അവധി ദിനങ്ങളോടനുബന്ധിച്ച് വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക നിരക്കിൽ സ്പെഷ്യൽ സർവ്വീസുകൾ നടത്തും.