കോഴിക്കോട് പള്ളിയാര്‍ക്കണ്ടി സ്വദേശി ബഷീര്‍ മകന് മുഹമ്മദ് റഷീബിനെ സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്വാഡ് കോഴിക്കോട് വച്ച് പിടികൂടിയത്
കോഴിക്കോട്: റെയില്‍വേ സ്റ്റേഷന്റെ സമീപത്തു നിന്ന് ചരസുമായി യുവാവിനെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. കോഴിക്കോട് പളളിയാരക്കണ്ടി സ്വദേശി ബഷീറിന്റെ മകന് മുഹമ്മദ് റഷീബിനൊണ് വെളളിയാഴ്ച പുലര്‍ച്ചെ പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറിനുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചരസ്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 25 ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനില്‍കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് യുവാവിനെ പിടികൂടിയത്.
എക്സൈസ് കമ്മീഷ്ണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയ്യാളെ സാഹസികമായി പിടികൂടിയത്.പാര്‍ട്ടിയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ G കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ K V വിനോദ്, T R മുകേഷ്കുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്, രാജേഷ്, മുഹമ്മദ് അലി എക്സൈസ് ഡ്രൈവറായ k രാജീവ് എന്നിവര്‍ പങ്കെടുത്തു