ചൈന രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ലോകഭീഷണി
വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ചൈന ഭീഷണിയാണെന്ന് അമേരിക്കയുടെ രഹസ്യാ ന്വേഷണ വിഭാഗം തലവന്‍. ലോകമഹായുദ്ധത്തിന് ശേഷം ലോകത്തിനാകെ ഭീഷണിയായിട്ടുള്ള രാജ്യമായി ചൈന മാറിയിരിക്കുന്നുവെന്നാണ് ഉറപ്പിച്ചുപറയുന്നത്. അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് മേധാവി ജോണ്‍ റാറ്റ്ക്ലിഫാണ് ചൈനയ്‌ക്കെതിരെ ശക്തമായ പരാമര്‍ശം നടത്തിയത്.
പ്രമുഖ അമേരിക്കന്‍ മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിലാണ് ചൈനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
‘അമേരിക്കന്‍ ജനതയോട് ഈ സന്നിഗ്ധഘട്ടത്തില്‍ തനിക്ക് തുറന്നുപറയാനുള്ള ഒരേയൊരു കാര്യം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തെയാകമാനം ഭീഷണിയിലാഴ്ത്തിയിരിക്കുന്നത് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെന്ന രാജ്യമാണ്.’ റാറ്റ്ക്ലിഫ് ലേഖനത്തില്‍ അടിവരയിട്ട് പറഞ്ഞിരിക്കുന്നു.ഇനി ചൈനയോടുള്ള സാംസ്‌കാരിക നയം എന്നത് അപ്പാടെ മാറ്റി ചൈനയെന്ന ഭീഷണിയെ നേരിടുക എന്ന സമഗ്രമായ നയം മാറ്റമാണ് അമേരിക്ക നടപ്പാക്കേണ്ടത്. ഇതിനായി അറുപതുലക്ഷംകോടിയുടെ വിഭവസമാഹരണത്തിലേക്കാണ് ലക്ഷ്യം വയ്ക്കുന്നതെന്നും റാറ്റ്ക്ലിഫ് പറഞ്ഞു
എവിടേയും സഹകരണം എന്നതിനേക്കാള്‍ ആധിപത്യം എന്നതാണ് ചൈനയുടെ നയം. ഏതു കമ്പനി ഒരു രാജ്യത്ത് അവര്‍ ആരംഭിച്ചാലും അതിലൂടെ ചൈനയുടെ കമ്യൂണിസ്റ്റ് നയങ്ങളും സൈനികനയങ്ങളും രഹസ്യാന്വേഷണ സംവിധാനവും അപകടകരമായ രീതിയില്‍ കോര്‍ത്തിണക്കിയാണ് പ്രവര്‍ത്തിക്കുക.
ചൈനയുടെ ആത്യന്തിക ലക്ഷ്യം ലോകത്തിന്റെ അധീശത്വം സൈനികപരമായും സാങ്കേതികപരമായും കയ്യടക്കുക എന്നതുമാത്രമാണ്. ബീജിംഗിന്റെ വളര്‍ന്നുവരുന്ന ദുഷിച്ച സ്വാധീനം ഇല്ലാതാക്കാന്‍ സമഗ്രമായ നയമാണ് അമേരിക്കയ്ക്ക് വേണ്ടതെന്നും റാറ്റ്ക്ലിഫ് വ്യക്തമാക്കി.