ചൈന ലോകത്തിനാകെ ഭീഷണി: അമേരിക്കൻ നാഷണല്‍ ഇന്റലിജന്‍സ് മേധാവി
ചൈന രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ലോകഭീഷണി
വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ചൈന ഭീഷണിയാണെന്ന് അമേരിക്കയുടെ രഹസ്യാ ന്വേഷണ വിഭാഗം തലവന്‍. ലോകമഹായുദ്ധത്തിന് ശേഷം ലോകത്തിനാകെ ഭീഷണിയായിട്ടുള്ള രാജ്യമായി ചൈന മാറിയിരിക്കുന്നുവെന്നാണ് ഉറപ്പിച്ചുപറയുന്നത്. അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് മേധാവി ജോണ്‍ റാറ്റ്ക്ലിഫാണ് ചൈനയ്‌ക്കെതിരെ ശക്തമായ പരാമര്‍ശം നടത്തിയത്.
പ്രമുഖ അമേരിക്കന്‍ മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിലാണ് ചൈനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
'അമേരിക്കന്‍ ജനതയോട് ഈ സന്നിഗ്ധഘട്ടത്തില്‍ തനിക്ക് തുറന്നുപറയാനുള്ള ഒരേയൊരു കാര്യം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകത്തെയാകമാനം ഭീഷണിയിലാഴ്ത്തിയിരിക്കുന്നത് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയെന്ന രാജ്യമാണ്.' റാറ്റ്ക്ലിഫ് ലേഖനത്തില്‍ അടിവരയിട്ട് പറഞ്ഞിരിക്കുന്നു.ഇനി ചൈനയോടുള്ള സാംസ്‌കാരിക നയം എന്നത് അപ്പാടെ മാറ്റി ചൈനയെന്ന ഭീഷണിയെ നേരിടു...