ജാർഖണ്ഡിലെ ദുംകയിൽ യുവതിയെ 17 പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്‌തു.
മാർക്കറ്റിൽ നിന്നും ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം നടന്നത്. 17 പേർ ഇവരെ തടഞ്ഞു നിർത്തി ഭർത്താവിനെ കെട്ടിയിട്ട് യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചു കൊണ്ട് പോയി മാറി മാറി എല്ലാവരും ബലാത്സംഗം ചെയ്യുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി ഏട്ട് മണിയോടെ ആണ് സംഭവം നടന്നത്. പ്രതികൾ എല്ലാവരും മദ്യപിച്ചിരുന്നു എന്ന് യുവതി മൊഴി നൽകി. ഒരാളെ പോലീസ് പിടികൂടി മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു.
സംസ്ഥാനത്തെ ക്രമനില തകർന്നിരിക്കുകയാണെന്ന് ബിജെപി ആരോപണം ഉയർത്തി.