തുക കൈമാറുന്നതിന് ഇനി പരിധി ഇല്ല. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ എത്ര തുക വേണമെങ്കിലും ഇനി സമയം നോക്കാതെ തന്നെ ആർടിജിഎസ് ( റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം) വഴി 24 മണിക്കൂറിലും അയക്കാം.
2004 മാർച്ചിൽ ആണ് ആർടിജിഎസ് സംവിധാനം നിലവിൽ വന്നത്.
ആദ്യം സമയ പരിധിയിൽ നാല് ബാങ്കുകൾക്ക് ആണ് സേവനം നൽകിയത് എങ്കിലും ഇപ്പോൾ 237 ബാങ്കുകളിൽ ഈ സേവനം ലഭിക്കും. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ്, ബാങ്കിന്റെ ശാഖ വഴി ഓഫ്ലൈൻ ആയും പണം കൈമാറാം. ഏറ്റവും ചുരുങ്ങിയ തുക രണ്ട് ലക്ഷമാണ്.