“നിന്റേലൊരു എക്സ്ട്രാ ലഡു എടുക്കാനുണ്ടോ?”; ട്രെൻഡിങ്ങായി ഗൂഗിൾ പേ ദീപാവലി ഓഫർ
ദീപാവലി സ്പെഷ്യൽ ലഡു കിട്ടിയോ? ഇല്ലെങ്കിൽ നമ്മുടെ ഗൂഗിൾ പേ തരും പല വെറൈറ്റി ലഡു . എല്ലാ ഫെസ്റ്റിവൽ സീസണിലും നമ്മുടെ സോഷ്യൽ മീഡിയ ആപ്പുകളും സൈറ്റുകളും വ്യത്യസ്ത ഓഫറുകളുമായി എത്താറുണ്ട്. അത്തരത്തിൽ അൽപ്പം കൗതുകമുള്ള ഒരു ഗെയിമുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ പേ. ദീപാവലി സ്പെഷ്യൽ ലഡു കിട്ടാനായി ഗൂഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം.
മർച്ചന്റ് പേയ്മെന്റ് , മൊബൈൽ റീചാർജിങ് , അല്ലെങ്കിൽ മറ്റുള്ളവർക്ക് പണം അയച്ചു കൊടുത്താൽ ലഡു ലഭിക്കും. മറ്റുള്ളവർക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളർ , ഡിസ്കോ, ട്വിങ്കിൾ , ട്രെൻഡി,ഹുഡി,ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകൾ. ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവർക്ക് 50 രൂപമുതൽ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്. ഇതിനാൽ തന്നെ ചാറ്റ് ബോക്സുകളിൽ എല്ലാം ഇപ്പോൾ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒക്ടോബർ 21 മുതൽ നവം...