കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് എന്‍ഡിഎ. പള്ളിക്കുന്ന് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി വികെ ഷൈജുവാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.
കാനത്തൂര്‍ അടക്കം രണ്ട് വാര്‍ഡുകളില്‍ കൂടി ബിജെപി ഇവിടെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. ശക്തമായ ത്രികോണമത്സരം നടന്ന വാര്‍ഡുകളില്‍ കൂടി ബിജെപി ഇവിടെ പ്രതീക്ഷ വയ്ക്കുന്നുണ്ട്. 200-ലേറെ വോട്ട് നേടിയാണ് ബിജെപിയുടെ വി കെ ഷൈജു വിജയിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ബിജെപി വിജയിക്കുന്നത്.
എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മത്സരിക്കുന്നു. അതേസമയം, സിപിഎം കോട്ടയായ കണ്ണൂര്‍ മലപ്പട്ടത്ത് ആദ്യമായി പ്രതിപക്ഷാംഗം വിജയിച്ചു. രണ്ടാം വാര്‍ഡില്‍ യുഡിഎഫിന്റെ ബാലകൃഷ്ണന്‍ എന്ന സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.