Wednesday, February 5
BREAKING NEWS


ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തണം: സ്വാമി ചിദാനന്ദപുരി

By sanjaynambiar

പത്തനംതിട്ട : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി രംഗത്ത്. ശബരിമലയിലെ പൂജകള്‍ മുടങ്ങാതെ നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്തെ മണ്ഡലകാല തീര്‍ത്ഥാടനം സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം എടുത്തത് ഏകപക്ഷീയമായിട്ടാണ്. ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ മുടക്കമില്ലാതെ നടത്തുകയും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുകയും ചെയ്യണമെന്ന് സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു. ഹൈന്ദവ സംഘടനാ നേതാക്കളും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ശബരിമല മണ്ഡലകാലത്ത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്നും നിലവിലെ സ്ഥിതി തുടരാനും ചീഫ് സെക്രട്ടറി സമിതി യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു.അതേസമയം ശബരിമല ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി ലഭിച്ചാല്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും ശബരിമല ഉന്നതാധികാര സമിതി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!