Thursday, December 12
BREAKING NEWS


Pathanamthitta

തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്
Kerala News, Pathanamthitta

തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ദർശന സമയം മൂന്നു മണിക്കൂർ കൂടി നീട്ടി. ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ക്രമീകരണം. ഉച്ചയ്ക്ക് നടയടയ്ക്കുന്നത് മൂന്നു മണിയിലേക്കും നീട്ടി. വൈകിട്ട് നാലുമണിക്ക് വീണ്ടും നട തുറക്കും. ഹരിവരാസനത്തിന് ശേഷം രാത്രി 11 മണിയോടെ വീണ്ടും നട അടയ്ക്കും. പടിപൂജ, ഉദയാസ്തമയ പൂജ സമയങ്ങളിലെ ദർശനനിയന്ത്രണത്തോട് ഭക്തർ സഹകരിക്കണമെന്നും ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടു. നേരത്തെ സന്നിധാനത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച് അഞ്ചുമണിയോടെ നട തുറന്നിരുന്നു. അതേസമയം, തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ യാതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ലെന്നും ഭക്തർക്ക് ദർശനം സുഗമമാക്കണമെന്നും പ്രതിപക്ഷനേതാവ് വിടി സതീശൻ കൂട്ടിച്ചേർത്തു. പൊലീസിന്റെ എണ്ണത്തിലെ കുറവാണ് നിയന്ത്രണങ്ങൾ പാളാൻ പ്രധാന കാരണം. ഇതര സംസ്ഥാനത്തുനിന്നും മറ്റും എത്തിയവർ ബാരിക്കേഡ് ചാടിക്...
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ പാചകവാതക ഗോഡൗണും വിതരണകേന്ദ്രവും നിലയ്ക്കലിൽ ഒരുങ്ങുന്നു Devaswom Board
Pathanamthitta

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൻ്റെ പാചകവാതക ഗോഡൗണും വിതരണകേന്ദ്രവും നിലയ്ക്കലിൽ ഒരുങ്ങുന്നു Devaswom Board

Devaswom Board തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിക്കുന്ന നിലയ്ക്കലിലെ പാചകവാതക ഗോഡൗണിന്‍റെ ശിലാസ്ഥാപനം നടന്നു. നിലയ്ക്കലില്‍ നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചകവാതക ഗോഡൗണിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു.ചടങ്ങിൽ ദേവസ്വം പ്രസിഡൻ്റ് ശിലാഫലകവും അനാച്ഛാദനം ചെയ്തു. https://www.youtube.com/watch?v=sPS0kZQGIv8&t=20s തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവന്‍, ജി.സുന്ദരേശന്‍,ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി.ബൈജു, ചീഫ് എഞ്ചീനിയര്‍ ആര്‍.അജിത്ത്കുമാര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.എസ്.മോഹൻ, നിലയ്ക്കല്‍ വാര്‍ഡ് മെമ്പര്‍ മഞ്ചു പ്രമോദ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ ആർ.രാജേ...
കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും Sabarimala
Pathanamthitta

കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും Sabarimala

Sabarimala കന്നിമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5-ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി തെളിയിക്കും. ഇതിനുശേഷമായിരിക്കും ഭക്തർക്ക് പ്രവേശനം അനുവദിക്കുക. Also Read : https://panchayathuvartha.com/bullying-through-social-media-maria-oommen-filed-a-complaint-with-the-dgp/ ഇന്ന് പ്രത്യേക പൂജകളൊന്നും ഉണ്ടാകില്ല. നാളെ മുതൽ എല്ലാ ദിവസവും പുലർച്ചെ 4.30ന് ദേവന് പളളിയുണർത്തും. 5-ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. https://www.youtube.com/watch?v=sPS0kZQGIv8&t=8s കിഴക്കേ മണ്ഡപത്തിൽ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം, നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉദയാസ്തമനപൂജ, ഉഷഃപൂജ, ലക്ഷ...
കനത്ത മഴ, ഗവിയിൽ മണ്ണിടിച്ചിൽ; മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു; ഉരുൾപൊട്ടിയെന്നും സംശയംപത്തനംതിട്ട ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട് Gavi
Pathanamthitta

കനത്ത മഴ, ഗവിയിൽ മണ്ണിടിച്ചിൽ; മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു; ഉരുൾപൊട്ടിയെന്നും സംശയംപത്തനംതിട്ട ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട് Gavi

Gavi കനത്ത മഴയെ തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായെന്ന് സംശയമുണ്ട്. പത്തനംതിട്ട ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നുണ്ട്. കേരളത്തിലെമ്പാടും മഴ പലയിടത്തും ശക്തമായി പെയ്യുന്നുണ്ട്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് ശക്തമായ മഴ ഇന്ന് പെയ്തത്. https://www.youtube.com/watch?v=DIuYIrqg8k4 വരണ്ട കാലാവസ്ഥയിൽ വെള്ളമില്ലാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാനം. ആറന്മുള വള്ളംകളി പോലും നടക്കുമോയെന്ന് സംശയമായിരുന്നു. ഇതിനിടെയാണ് മൂഴിയാർ മേഖലയിൽ ശക്തമായ മഴ പെയ്തത്. മൂഴിയാറിന്റെയും മണിയാറിന്റെയും എല്ലാ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. പമ്പയിൽ ഇന്നലെ വരെ തീരെ വെള്ളമില്ലായിരുന്നു. എന്നാൽ ഇപ്പോൾ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇ...
ശബരിമല അയ്യപ്പന്റെ മണ്ണിലും വിണ്ണിലും ഇന്നു മകരവിളക്ക്. ശരണമന്ത്രങ്ങളാല്‍ താഴ്വാരം ഭക്തിയുടെ കൊടുമുടിയില്‍. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു.
Around Us, Breaking News, Kerala News, Latest news, Pathanamthitta

ശബരിമല അയ്യപ്പന്റെ മണ്ണിലും വിണ്ണിലും ഇന്നു മകരവിളക്ക്. ശരണമന്ത്രങ്ങളാല്‍ താഴ്വാരം ഭക്തിയുടെ കൊടുമുടിയില്‍. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞു.

മകരവിളക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ശബരിമല സന്നിധാനവും പരിസരവും മാത്രമല്ല മകരജ്യോതി ദൃശ്യമാകുന്ന എല്ലായിടത്തും അയ്യപ്പ ഭക്തര്‍ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു. ഒരു ലക്ഷത്തോളം അയ്യപ്പഭക്തര്‍ സന്നിധാനത്തും പരിസരത്തുമായി മകരജ്യോതി ദര്‍ശനത്തിനായി ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്. വൈകിട്ട് 6.30ന് ദീപാരാധനയ്ക്കുശേഷം മകരവിളക്ക് ദര്‍ഷനം കഴിഞ്ഞ ശേഷം ഇവരെയെല്ലാം സന്നിധാനത്ത് നിന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ താഴെക്ക് ഇറങ്ങാന്‍ ആവശ്യപ്പെടും. പമ്പ വിളക്കും പമ്പസദ്യയും കഴിഞ്ഞു തീര്‍ഥാടക സംഘങ്ങള്‍ കൂട്ടത്തോടെ സന്നിധാനത്തേക്കു മലകയറി എത്തിയതോടെ സംക്രമ സന്ധ്യയില്‍ അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20നുശേഷം സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലിലേക്...
കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളിൽ, നരബലിയിൽ സർക്കാർ കോടതിയിൽ
Around Us, Breaking News, Crime, Kerala News, Latest news, Pathanamthitta

കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളിൽ, നരബലിയിൽ സർക്കാർ കോടതിയിൽ

കേരളത്തെ നടുക്കിയ നരബലി കേസില്‍ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ലൈലക്ക് ഇലന്തൂര്‍ നരബലിയില്‍ സജീവ പങ്കാളിത്തം ഉണ്ട്; ഇതിന്റെ എല്ലാം സൂത്രധാര ലൈലയാണ്. കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. https://youtu.be/eDhpXSGoRik ഇലന്തൂരില്‍ നടന്നത് നരബലിയാണെന്ന് സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികള്‍ കുഴിച്ചിട്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്രയും ശരീരഭാഗങ്ങള്‍ എങ്ങനെയാണ് പുറത്തെടുത്തതെന്ന് കോടതി ആരാഞ്ഞു. പ്ലാസ്റ്റിക് ബാഗിലാക്കിയായിരുന്നു മൃതദേഹം കുഴിച്ചിട്ടതെന്നും ആ രീതിയില്‍ തന്നെ പുറത്തെടുക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതി...
വൈറൽ സ്ഥാനാർഥി തോറ്റു; ആരാധകരുടെ പ്രതികരണം ഇങ്ങനെ
Around Us, Pathanamthitta

വൈറൽ സ്ഥാനാർഥി തോറ്റു; ആരാധകരുടെ പ്രതികരണം ഇങ്ങനെ

സൈബർ ആക്രമണം തുടരുന്നു; സൗന്ദര്യ ബോധമില്ലാത്ത മലയാളികൾ ,ലുക്കിൽ അല്ല വർക്കിലാണ് കാര്യമെന്നും തുടങ്ങി നിരവധി കമന്റുകൾ പത്തനംതിട്ട: കേരളക്കരയിൽ ലുക്ക് കൊണ്ട് തരംഗംആയ സ്ഥാനാർത്ഥിയാരുന്നു പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി വിബിത ബാബു. കളർ മുണ്ടും കൂളിംഗ് ഗ്ലാസും അണിഞ്ഞു സ്ഥാനാർത്ഥിയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതോടെ കേരളക്കര മുഴുവൻ സോഷ്യൽ മീഡിയയിൽ സ്ഥാനാർത്ഥിക്കൊപ്പം കൂടി. സോഷ്യൽ മീഡിയയിലെ തള്ളിക്കയറ്റം കണ്ട്എതിരാളികൾ പോലും ഭയന്നപ്പോൾ വിബിത ജയിക്കുമെന്ന് കോൺഗ്രസ്സും കണക്ക് കൂട്ടി.എന്നാൽ റിസൾട്ട് വന്നപ്പോൾ നേടിടേണ്ടി വന്നതോ പരാജയവും തിരുവല്ല ബാറിലെ അഭിഭാഷക കൂടിയായ വിബിത കുന്നങ്കല്ലം മുല്ലക്കൽ വീട്ടിൽ ബാബുതോമസിന്റെയും വത്സലയുടെയും മകളാണ്. തകർപ്പൻ ലുക്കിൽ വന്ന സ്ഥാനാർഥി എട്ടു നിലയിൽ പൊട്ടിയതോടെയാണ് സോഷ്യൽ മീഡിയയിൽ ആക്രമണം തുടങ്ങിയത്. പരാജയപ...
ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തണം: സ്വാമി ചിദാനന്ദപുരി
Latest news, Pathanamthitta

ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തണം: സ്വാമി ചിദാനന്ദപുരി

പത്തനംതിട്ട : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി രംഗത്ത്. ശബരിമലയിലെ പൂജകള്‍ മുടങ്ങാതെ നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തെ മണ്ഡലകാല തീര്‍ത്ഥാടനം സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം എടുത്തത് ഏകപക്ഷീയമായിട്ടാണ്. ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ മുടക്കമില്ലാതെ നടത്തുകയും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാതിരിക്കുകയും ചെയ്യണമെന്ന് സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു. ഹൈന്ദവ സംഘടനാ നേതാക്കളും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ശബരിമല മണ്ഡലകാലത്ത് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്നും നിലവിലെ സ്ഥിതി തുടരാനും ചീഫ് സെക്രട്ടറി സമിതി യോഗത്തില്‍ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു.അതേസമയം ശബരിമല ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി ലഭിച്ചാല...
ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി നല്‍കിയാല്‍ ആവശ്യമായനടപടികള്‍ സ്വീകരിക്കും – ശബരിമല ഉന്നതാധികാര സമിതി
Around Us, Latest news, Pathanamthitta

ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി നല്‍കിയാല്‍ ആവശ്യമായനടപടികള്‍ സ്വീകരിക്കും – ശബരിമല ഉന്നതാധികാര സമിതി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിന് 5000 പേര്‍ക്ക് അനുമതി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായാല്‍ അതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് ശബരിമല ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി. ഇതിനായി പോലീസും ആരോഗ്യ വകുപ്പും ഉള്‍പ്പെടെ എല്ലാ വിഭാഗം ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുമെന്ന് ശബരിമല എഡിഎം ഡോ. അരുണ്‍ വിജയ്, സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ എ.എസ്.രാജു എന്നിവര്‍ പറഞ്ഞു. ശബരിമലയില്‍ കോവിഡ് ജാഗ്രത - പ്രതിരോധ നടപടികള്‍ കര്‍ശനമാക്കുന്നതിനും സന്നിധാനത്ത് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി സന്നിധാനത്ത് സേവനത്തിലുള്ള എല്ലാ ജീവനക്കാരിലും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും. ഭക്തരുമായി നേരിട്ട് ഇടപഴകുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നത് ഒഴിവാക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ സന്നിധാനത്ത് കോവി...
സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത, കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Idukki, Kerala News, Kollam, Pathanamthitta, Thiruvananthapuram, Weather

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത, കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. ബുറേവിയുടെ സ്വാധീനവും അറബിക്കടലിൽ ചക്രവാത ചുഴിയുടെ സ്വാധീനവും  തുടരുന്നതാണ് മഴ ശക്തമാകാൻ കാരണം. ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ  പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുളള നിരോധനം തുടരും. ...
error: Content is protected !!