നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു
കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു . ക്രിസ്തുമസ്സ് സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ച്ചയാണ് മരണ കാരണം . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
നടൻ നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ഷാബു പുൽപ്പള്ളി ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു . മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്
മലര്‍വാടി തൊട്ട് കനകം കാമിനി കലഹം വരെ, നിവിന്റെ നിഴല്‍ പോലെ കൂടെ നിന്ന മനുഷ്യന്‍. ആദരാഞ്ജലികള്‍ എന്ന വാക്ക് പോലും ശൂന്യത സൃഷ്ടിക്കുകയാണ്.
നിവിന്‍ പോളിയുടെ വലംകൈ ഇനിയില്ലെന്നായിരുന്നു ആരാധകര്‍ കുറിച്ചത്. താരങ്ങളും ആരാധകരുമെല്ലാം ഷാബുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. അജു വര്‍ഗീസ്, ദുല്‍ഖര്‍ സല്‍മാന്‍, സന്തോഷ് കീഴാറ്റൂര്‍, ഗീതു മോഹന്‍ദാസ്, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി പേരാണ് ഷാബുവിനെക്കുറിച്ച് പറഞ്ഞെത്തിയിട്ടുള്ളത്.
പ്രശസ്ത മേക്കപ്പ് മാനായ പാണ്ഡ്യന്‍റെ കൂടെയാണ് ഷാബുവും മലയാള സിനിമയില്‍ മേക്കപ്പ് രംഗത്ത് കടന്ന് വന്നത്. കഴിഞ്ഞ 10 വര്‍ഷമായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് ഷാബു. പുതിയ തീരം മുതലായിരുന്നു നിവിന്‍ പോളിയുടെ പേര്‍സണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി വര്‍ക്ക് ചെയ്ത് തുടങ്ങിയത് . ഇപ്പോള്‍ നിവിന്‍ പോളി പ്രൊഡ്യൂസ് ചെയ്ത “കനകം കാമിനി കലഹം ” എന്ന സിനിമയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി വര്‍ക്ക് ചെയ്തിരുന്നു. ജേഷ്ഠന്‍ ഷാജി പുല്‍പള്ളിയും മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്.
ഷാബു ഏട്ടാ. ആ കടം വീട്ടാന്‍ എനിക്കായില്ല . മറന്നതല്ല. ഒരായിരം മാപ്പ് . ന്തിനാ ഏട്ടാ ഇങ്ങനെ പോയേ എന്നായിരുന്നു അജു വര്‍ഗീസ് എഴുതിയത്. ഷാബു നീ ഞങ്ങളുടെ ഹൃദയം തകര്‍ത്തു കളഞ്ഞു എന്നായിരുന്നു ഗീതു മോഹന്‍ദാസ് കുറിച്ചത്. ഷാബു ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു താരങ്ങളെല്ലാം കുറിച്ചത്. നിവിന്‍ പോലിക്കും മറ്റ് താരങ്ങള്‍ക്കുമൊപ്പമുള്ള ഷാബുവിന്‍റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സ്നേഹത്തോടെ ഓര്‍ക്കും.
ഞങ്ങളുടെ ഷൂട്ടിന്റെ സമയത്ത് ഞങ്ങളെ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവര്‍ വീട് വിട്ട് നമുക്കൊരു വീടൊരുക്കി കുടുംബമായി മാറുന്നു. നിവിന്‍ ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് ചിന്തിക്കാന്‍ പോലുമാകില്ല. ഈ നഷ്ടം നികത്താനാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്കും റിന്നയ്ക്കും സ്നേഹവും പ്രാര്‍ത്ഥനയുമെന്നുമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്.