'എന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവര്‍ വന്നത്, എലിസബത്തിനെ ആക്രമിച്ചു'; ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ബാല
തന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവര്‍ വന്നത് എന്നാണ് ബാല പറയുന്നത്. കത്തി കൊണ്ട് തന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും എലിസബത്ത് ഭയങ്കര കരച്ചിലായിരുന്നു എന്നുമാണ് ബാല പറയുന്നത്. തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല എന്നും ബാല പറഞ്ഞു.
അക്രമികള്‍ ഇതിനു മുന്‍പും തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നാണ് ബാല പറയുന്നത്. ‘ഒരു ദിവസം രാവിലെ 6 മണിക്ക് ഞാനും ഭാര്യയും നടക്കാന്‍ പോകുകയായിരുന്നു. അപ്പോള്‍ രണ്ട് പേര്‍ വന്നു. എലിസബത്തിന്റെ കാലില്‍ വീണു.
പിറ്റേദിവസം ആരോടും പറയാതെ ഇവര്‍ വീട്ടിലേക്ക് കയറിവന്നു. എന്റെ സുഹൃത്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ പെട്ടെന്ന് ഇറങ്ങി പോയി. ഇറങ്ങി പോയവര്‍ പുറത്തൊക്കെയൊന്ന് കറങ്ങി, പിന്നെ അകത്ത് കയറാന്‍ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. – ബാല പറഞ്ഞു.
താന്‍ വീട്ടില്‍ ഇല്ലെന്ന് അറിഞ്ഞാണ് അവര്‍ ഗുണ്ടായിസം കാണിച്ചതെന്നും തന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും താരം വ്യക്തമാക്കി. തന്റെ കയ്യില്‍ ആക്രമണത്തിന്റെ ഫുള്‍ സിസിടിവി ദൃശ്യമുണ്ടെന്നും അവരുടെ വണ്ടി നമ്ബര്‍ വരെ കയ്യിലുണ്ടെന്നുമാണ് ബാല പറയുന്നത്. നാവില്‍ സ്റ്റാമ്ബ് വച്ചാണ് അവര്‍ വന്നതെന്നും താരം പറഞ്ഞു.
എന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവര്‍ വന്നത്. ഞാനെന്ത് പാപമാണ് ചെയ്തത്. ചിലപ്പോള്‍ ക്വട്ടേഷന്‍ ആകാം. അങ്ങനെ ആണെങ്കില്‍ രണ്ട് പേരെ വിട്ട് എന്നെ നാണം കെടുത്തരുത്. ഒരു മുപ്പത്, നാല്‍പത് പേരെ വിടൂ.
ആണുങ്ങളില്ലാത്ത സമയത്ത് വീട്ടില്‍ ചെന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നതാണോ ആണത്തം. അവള്‍ക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? എലിസബത്തിന് ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ വരെ പേടിയാണ്. അവരൊരു ഡോക്ടറാണ്. ജീവിതത്തില്‍ ഇതൊന്നും അവള്‍ കണ്ടിട്ടില്ല.
എന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല. ഭാര്യയുടെ കാലില്‍ വന്ന് വീണവര്‍ തന്നെയാണ് ആക്രമിക്കാന്‍ വന്നത്. അതുല്‍ എന്നാണ് പേര്.
എന്തിനാണ് അവര്‍ ചെയ്തത് എന്നറിയില്ല. ഈ സംഭവത്തിന് കാരണം എനിക്ക് അറിയാം. എലിസബത്ത് ഭയങ്കരമായി കരഞ്ഞു. ഇവിടെ നിന്ന് പോകുമെന്നാണ് പറയുന്നത്. പൊലീസ് വന്നപ്പോഴാണ് കരച്ചില്‍ നിര്‍ത്തിയത്.- ബാല പറഞ്ഞു.