Sunday, November 24
BREAKING NEWS


ഷംനയുടെ വളക്കാപ്പ് ആഘോഷമാക്കി സുഹൃത്തുക്കള്‍…

By sanjaynambiar
ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണ് ഷംന കാസിം. ഷംനയുടെ വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കി സുഹൃത്തുക്കളും ബന്ധുക്കളും.

Shamna Kasim നര്‍ത്തകിയും ഗായകന്‍ വിധുപ്രതാപിന്റെ ഭാര്യയുമായ ദീപ്‌തി, ഷംനയുടെ വളക്കാപ്പ് ചടങ്ങില്‍ നിന്നള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. ബേബി പിന്നാട്ടിയുടെ പേര് എന്തെന്ന് അറിയാന്‍ കാത്തിരിക്കാന്‍ വയ്യാ എന്ന് ദീപ്‌തി കുറിച്ചു.

രഞ്ജിനി ഹരിദാസ്, തെസ്‌നി ഖാന്‍, സരയു, കൃഷ്ണപ്രഭ, ശ്രുതി ലക്ഷ‌്മി, ശ്രീലയ എന്നിവര്‍ ബേബി ഷവറിന് എത്തിയിരുന്നു. ദുബായില്‍ ഒക്ടോബറിലായിരുന്നു ഷംന കാസിമും ബിസിനസുകാരനായ ഷാഹിദ് ആസിഫ് അലിയും തമ്മിലുള്ള വിവാഹം.

ജെ.ബി.എസ് ഗ്രൂപ്പ് ഒഫ് കമ്ബനിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ് ഷാനിദ്. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം വെള്ളിത്തിരയില്‍ എത്തുന്നത്.

പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലിഭായ്, കോളേജ് കുമാരന്‍, ചട്ടക്കാരി, കുട്ടനാടന്‍ ബ്ളോഗ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലും സാന്നിദ്ധ്യം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!