
lakmipriya sandeep vachaspathy ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്കെതിരെ ആരോപണവുമായി നടി ലക്ഷ്മിപ്രിയ. സന്ദീപിന്റെ ആവശ്യപ്രകാരം പങ്കെടുത്ത പരിപാടിയില്‍ മാന്യമായ പ്രതിഫലം നല്‍കാതെ കബളിപ്പിച്ചെന്ന് നടി ആരോപിച്ചു.
Also Read : https://panchayathuvartha.com/cristiano-ronaldo-in-luxury-hotel-refugee-camp/
കഴിഞ്ഞ ആഗസ്റ്റ് 27ന് പെണ്ണുക്കര തെക്കില്‍ നടന്ന എൻ.എസ്.എസ് ഓണാഘോഷ പരിപാടിയിലാണ് സന്ദീപിന്റെ നിര്‍ദേശപ്രകാരം നടി പങ്കെടുത്തത്.
കാക്കനാട്ടുനിന്ന് നൂറു കി.മീറ്ററിലേറെ ദൂരം മൂന്നു മണിക്കൂര്‍ ദൂരമെടുത്ത് ഓടിയെത്തിയാണു സ്ഥലത്തെത്തിയത്. അതിരാവിലെ ചെറിയ കുഞ്ഞുമായായിരുന്നു യാത്ര. ഭക്ഷണം പോലും ഒഴിവാക്കി സമയത്ത് പരിപാടിക്കെത്തി.
എന്നാല്‍, പരിപാടിയെല്ലാം കഴിഞ്ഞ് പുറത്തു പറയാൻ പോലും പറ്റാത്ത തുക നല്‍കി സംഘാടകര്‍ മുങ്ങിയെന്ന് നടി വെളിപ്പെടുത്തി.
ഈ നാട് മുഴുവൻ ബി.ജെ.പിയുടെ പ്രചാരണത്തിനും ആര്‍.എസ്.എസ് പരിപാടികള്‍ക്കും പോയിട്ടുണ്ട്. സ്വന്തം കൈയില്‍നിന്ന് ഡീസല്‍ അടിച്ചും തൊണ്ടപൊട്ടി പ്രസംഗിച്ചും പാര്‍ട്ടിയെ വളര്‍ത്താൻ ശ്രമിച്ചിട്ടുണ്ട്.
എന്നാല്‍, ഇത്തരമൊരു ഉടായിപ്പ് ഒരു സംഘ പ്രവര്‍ത്തകന് ഒരിക്കലും ചേരുന്നതല്ലെന്ന് ലക്ഷ്മിപ്രിയ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.








