മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡി വിജയമോഹന്‍ അന്തരിച്ചു. 65 വയസായിരുന്നു. മലയാള മനോരമ ദില്ലി സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു ഡി വിജയമോഹന്‍.
കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ദില്ലി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എസ് ജയശ്രിയാണ് ഭാര്യ. അഡ്വ വി എം വിഷ്ണു മകനാണ്.