Sunny Wain And Luqman സണ്ണി വയ്‌ൻ, ലുക്മാൻ അവറാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാസ് സുലൈമാൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ടര്‍ക്കിഷ് തര്‍ക്കം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു.
ഹരിശ്രീ അശോകൻ, സുജിത് ശങ്കര്‍, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ നാദിര്‍ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം നാദിര്‍ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം സണ്ണി വയ്‌നും ലുക്മാൻ അവറാനും തമ്മിലുണ്ടായ അടിപിടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് അടിപിടിയും തര്‍ക്കവും ഉണ്ടാകുന്ന വീഡിയോ പുറത്തുവിട്ടതെന്നും, ചിത്രത്തിന് വേറിട്ട പബ്ലിസിറ്റി മാത്രമാണ് ഉദ്ദേശിച്ചതെന്നും, ക്ഷമ ചോദിക്കുന്നതുമായ ഒരു വീഡിയോ സന്ദേശം സണ്ണി വയ്‌നും ലുക്മാനും പുറത്തുവിട്ടതോടെയാണ് തര്‍ക്കത്തിന്റെ കാരണം വ്യക്തമായത്.
Also Read : https://panchayathuvartha.com/kerala-report-2-suspected-nipah-virus-symptoms-death-in-kozhikode/
ഈ തര്‍ക്കം നല്ലതിനാവട്ടെ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും മോഷൻ പോസ്റ്ററും പങ്കുവച്ചു. ഛായാഗ്രഹണം അബ്ദുല്‍ റഹീം. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. ഇഫ്തിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ജിനു.പി.കെ. പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.