നടൻ സണ്ണി വെയ്നും ലുക്മാനും തമ്മിലുള്ള പൊരിഞ്ഞ അടിയാണ് ചര്‍ച്ചയാകുന്നത്.ഇരുവരും പരസ്പരം കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഒരു ഹോട്ടല്‍ മുറിയില്‍ ഇരുവരും തമ്മില്‍ തല്ലുന്നതും മറ്റുള്ളവര്‍ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. പിടിച്ചുമാറ്റാൻ ശ്രമിച്ച ശേഷവും വീണ്ടും ഇവര്‍ തമ്മില്‍ കയ്യാങ്കളി തുടരുന്നു. എന്നാല്‍ പിന്നിലെ കാരണം വ്യക്തമല്ല.
ആരാണ് ഈ വീഡിയോ പകര്‍ത്തിയതെന്ന് അറിയില്ല. വീഡിയോ പ്രചരിപ്പിച്ചതും ആരാണെന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നും സംശയമുണ്ട്.
സണ്ണിയും ലുക്മാനും ഒന്നിച്ചുള്ള പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാണെന്നും ക്യാമറയുടെ ചലനവും മറ്റും നോക്കി സ്‌ക്രിപ്റ്റഡായാണ് വീഡിയോ എടുത്തിരിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പക്ഷേ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.
എന്തായാലും താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍