Tuesday, November 19
BREAKING NEWS


എഴുത്തുകാരന്‍ പ്രഫ. സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു C.R Omanakuttan

By sanjaynambiar

C.R Omanakuttan എഴുത്തുകാരനും അധ്യാപകനുമായ പ്രഫ. സി ആര്‍ ഓമനക്കുട്ടന്‍(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. സിനിമാ സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവാണ്.

Also Read : https://panchayathuvartha.com/shiyas-kareem-a-young-woman-filed-a-harassment-complaint-against-actor-shias-karim/

എറണാകുളം ലിസി ആശുപത്രിക്കുസമീപം ‘തിരുനക്കര’ വീട്ടിലാണ് താമസം. ഭാര്യ: പരേതയായ എസ് ഹേമലത. മകള്‍: അനുപ. മരുമക്കള്‍: ജ്യോതിര്‍മയി, ഗോപന്‍ ചിദംബരം(തിരക്കഥാകൃത്ത്). 23 വര്‍ഷം എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്നു.

എലിസബത്ത് ടെയ്‌ലര്‍, മിസ് കുമാരി എന്നിവരുടെ ജീവിതകഥകള്‍ എഴുതിയ ഓമനക്കുട്ടന്‍ തുടങ്ങിയ 25ലേറെ പുസ്തകങ്ങളും 150ലേറെ കഥകളും എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പോലിസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാജനെക്കുറിച്ച് ഓമനക്കുട്ടന്‍ എഴുതിയ ‘ശവം തീനികള്‍’ ഏറെ ചര്‍ച്ചയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!