Saturday, November 23
BREAKING NEWS


ജന്മദിനത്തില്‍ 13000കോടിയുടെ വിശ്വകര്‍മ പദ്ധതി; സാധാരണക്കാര്‍ക്കൊപ്പം മെട്രോയാത്രയുമായി മോദി Birthday Modi

By sanjaynambiar

Birthday Modi നരേന്ദ്രമോദിയുടെ എഴുപത്തി മൂന്നാം ജന്മദിനം രാജ്യ വ്യാപക ആഘോഷമാക്കി ബിജെപി. രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സേവന പക്ഷാചരണമാണ് സംഘടിപ്പിക്കുന്നത്.

Also Read : https://panchayathuvartha.com/saudi-challenges-burj-khalifa-jeddah-tower-the-tallest-building-has-resumed-construction/

ജന്മദിനത്തില്‍ ഡല്‍ഹിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത മോദി ജനങ്ങള്‍ക്കൊപ്പം മെട്രോയാത്രയും നടത്തി. ദ്വാരക സെക്ടര്‍ 21 മുതല്‍ 25 വരെ ഡല്‍ഹി മെട്രോ നീട്ടിയത് മോദി ഉദ്ഘാടനം ചെയ്തു.

യശോഭൂമിയെന്ന് പേരിട്ട പുതിയ ഇന്ത്യ ഇൻര്‍നാഷണല്‍ കണ്‍വെൻഷൻ സെന്ററും രാജ്യത്തിനായി തുറന്നു നല്‍കിയത്. വിശ്വകര്‍മജയന്തി ദിനത്തില്‍ വിവിധ തൊഴില്‍ മേഖലയിലുള്ളവരുമായി സംവദിച്ചു. 13000 കോടി രൂപയുടെ വിശ്വകര്‍മ പദ്ദതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

പുതുതായി ആരംഭിച്ച ആയുഷ്മാൻ ഭവ പദ്ദതിയുടെ ഭാഗമായുള്ള രണ്ടാഴ്ച നീളുന്ന സേവന ആചരണത്തിനാണ് ബിജെപി തുടക്കമിട്ടത്. ഒക്ടോബര്‍ രണ്ടുവരെയാണ് സേവന പക്ഷാചരണം സംഘടിപ്പിക്കുന്നത്.

Also Read : https://panchayathuvartha.com/setback-for-india-preparing-for-asia-cup-final-akshar-injured-sundar-replaced/

പദ്ധതിയുടെ ഭാഗമായി ആരോഗ്യ ക്യാമ്ബുകളും സംഘടിപ്പിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും മോദിയുടെ ജീവിതത്തെ കുറിച്ചുള്ള പ്രദര്‍ശനം പൊതുസ്ഥലങ്ങളിലും സംഘടിപ്പിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!