Vishwakarma Yojana വിശ്വകര്‍മ ജയന്തി ദിനത്തില്‍ ഞായറാഴ്ച മുതല്‍ രാജ്യത്ത് പ്രധാനമന്ത്രി വിശ്വകര്‍മ സ്‌കീം ആരംഭിച്ചു.
Also Read : https://panchayathuvartha.com/setback-for-india-preparing-for-asia-cup-final-akshar-injured-sundar-replaced/
കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് ജോലി ചെയ്യുന്ന കരകൗശല വിദഗ്ധരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പരമ്ബരാഗത കരകൗശലത്തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഞായറാഴ്ച രാവിലെ 11 മണിക്ക് ദ്വാരകയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്ററിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.
തൊഴിലാളികളുടെ ഉല്‍പന്നങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ അതിമോഹ പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം കരകൗശല തൊഴിലാളികളുടെ കുടുംബത്തില്‍ നിന്ന് ഒരാളെ ഉള്‍പ്പെടുത്തും. അവര്‍ക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപയും രണ്ടാം ഗഡുവായി രണ്ട് ലക്ഷം രൂപയും അഞ്ച് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കും. ഇതോടൊപ്പം കരകൗശല വിദഗ്ധര്‍ക്ക് അടിസ്ഥാനപരവും നൂതനവുമായ പരിശീലനവും നല്‍കും.
ഗുണഭോക്താക്കള്‍ക്ക് 15,000 രൂപയുടെ ടൂള്‍കിറ്റും നല്‍കും. ഇതിന് പുറമെ പ്രതിദിനം 500 രൂപ വീതം അടിസ്ഥാന നൈപുണ്യ പരിശീലനവും നല്‍കും. പ്രധാനമന്ത്രി വിശ്വകര്‍മ പദ്ധതിക്ക് 13,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും ധനസഹായം നല്‍കും .
ആവശ്യമുള്ള രേഖകള്‍
ആധാര്‍ കാര്‍ഡ്
വോട്ടര്‍ ഐഡി കാര്‍ഡ്
ബിസിനസിന്റെ തെളിവ്
മൊബൈല്‍ നമ്ബര്‍
ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്
വരുമാന സര്‍ട്ടിഫിക്കറ്റ് ജാതി സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍)
വിശ്വകര്‍മ സ്‌കീമിലേക്ക് എങ്ങനെ അപേക്ഷിക്കാം
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനായി https://pmvishwakarma(dot)gov(dot)in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ 18002677777, 17923, 011-23061574 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടാവുന്നതാണ്.