Thursday, November 21
BREAKING NEWS


20 കാരിയെ ലൗജിഹാദില്‍ കുടുക്കി കാമുകനായി 51 കാരൻ : പിന്നാലെ പീഡനം , നിക്കാഹിന് നിര്‍ബന്ധിച്ചപ്പോള്‍ കാമുകന്റെ ഭാര്യയും , മക്കളും യുവതിയെ തല്ലിച്ചതച്ചു Love Jihad

By sanjaynambiar

Love Jihad ബ്യൂട്ടീഷ്യനായ 20 കാരിയുടെ കാമുകനായി 51 കാരൻ . ഛത്തീസ്ഗഢിലെ റായ്പൂരിലാണ് ലൗജിഹാദ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് .

Also Read : https://panchayathuvartha.com/asia-cup-2023-mohammed-siraj-gives-away-his-player-of-the-match-cash-prize-to-colombo-ground-staff/

51 കാരനായ നബി ആലം ഖാനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത് . നബി ആലം ഖാൻ റായ്പൂരില്‍ ഗ്രില്‍ മേക്കറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ വര്‍ഷമാണ് നബി ഖാൻ പെണ്‍കുട്ടിയെ കണ്ടുമുട്ടിയത് .

പെണ്‍കുട്ടി റായ്പൂരില്‍ തന്നെ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്നു. മാതാപിതാക്കള്‍ ദുര്‍ഗിലാണ് താമസിക്കുന്നത്, പെണ്‍കുട്ടി റായ്പൂരില്‍ നിന്നുള്ള പ്രദേശത്ത് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആലം ഖാൻ ഈ പെണ്‍കുട്ടിയെ തന്നോടൊപ്പം ജോലി ചെയ്യാൻ പ്രേരിപ്പിച്ചു. വൈകാതെ ഇരുവരും തമ്മില്‍ ചാറ്റിംഗും ആരംഭിച്ചു.

പ്രണയത്തിലായതിനു പിന്നാലെ നബി ഖാൻ യുവതിയ്‌ക്ക് മറ്റൊരു വാടക വീട് എടുത്ത് നല്‍കി . താമസം മാറിയതിനു പിന്നാലെ യുവതിയെ നബി ആലം ഖാൻ പീഡിപ്പിക്കുകയും ചെയ്തു . എതിര്‍ത്തപ്പോള്‍ വിവാഹവാഗ്ദാനം നല്‍കിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ യുവതിയെ മതം മാറ്റാനും ശ്രമം നടന്നു .യുവതി ഗര്‍ഭിണിയായതോടെ നബി ആലം ഖാൻ വിവരം തന്റെ ഭാര്യയോടും ,മക്കളോടും പറഞ്ഞു .

Also Read : https://panchayathuvartha.com/cooking-gas-warehouse-and-distribution-center-of-travancore-devaswom-board-is-ready-at-nilakkal/

ഇവരാണ് സംഘമായെത്തി യുവതിയെ തല്ലിച്ചതച്ചത് .നിര്‍ബന്ധിച്ച്‌ ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തു . പീഡനം മടുത്ത പെണ്‍കുട്ടി ഒടുവില്‍ സഹിക്കവയ്യാതെ പോലീസിന്റെ സഹായം തേടി. ആലം ഖാനെതിരെയാണ് പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!