കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും, മരുമകളും, ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം എന്ന് കോടതി ഉത്തരവിട്ടു.
ചൊവ്വാഴ്ച വൈകീട്ട് ഗുരുവായൂരിൽ എത്തി ഗസ്റ്റ് ഹൗസിൽ താമസിച്ച ഇവർ ഏകാദശി ദിവസമായ ബുധനാഴ്ച രണ്ട് നേരവും നാലമ്പലത്തിനകത്ത് കയറി ദർശനം നടത്തി.
ഒരു ഭക്തനെ പോലും നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല എന്നിരിക്കെ ആണ് മന്ത്രി പത്‌നിയും മറ്റും അകത്ത് കയറിയത്. ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് നൽകിയ പരാതിയിൽ ആണ് കോടതി നടപടി എടുക്കാൻ ആവശ്യപ്പെട്ടത്.
വിഷയം പരിശോധിച്ച് രണ്ടാഴ്ചക്കകം മറുപടി അറിയിക്കണമെന്ന് ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രർക്ക് കോടതി നിർദേശം നൽകി.