Thursday, December 12
BREAKING NEWS


കടം വാങ്ങിയ 500 രൂപ തിരികെ നൽകാൻ വൈകി, 42കാരനെ കൊലപ്പെടുത്തി യുവാവ്

By ഭാരതശബ്ദം- 4

കടമായി വാങ്ങിയ 500 രൂപ തിരിച്ച് തരാൻ താമസിച്ചു. 42കാരനായ ദിവസ വേതനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. ഫരീദാബാദിലെ ഇമാമുദ്ദീൻപൂരിലാണ് സംഭവം. സലാവുദ്ദീൻ എന്ന 42കാരനാണ് ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ ഇരിക്കുകയായിരുന്ന സലാവുദ്ദീനെ അന്വേഷിച്ച് ഒപ്പം ജോലി ചെയ്തിരുന്ന പവൻ എത്തി.

പണം തിരികെ നൽകാൻ വൈകുന്നതിനേ ചൊല്ലി പവൻ സലാവുദ്ദീനുമായി തർക്കത്തിലായി. ഇതിന് പിന്നാലെ തന്റെ ബൈക്കിൽ ഒരിടം വരെ പോകാൻ പവൻ സലാവുദ്ദീനോട് നിർബന്ധിക്കുകയായിരുന്നു. നിർബന്ധം സഹിക്കവയ്യാതെ ഇയാൾക്കൊപ്പം പോയ 42കാരനെ രാത്രി വൈകി അവശ നിലയിൽ വീടിന് വെളിയിൽ ഉപേക്ഷിച്ച് പവൻ പോവുകയായിരുന്നു. പരിക്കേറ്റ 42കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വീട്ടിലേക്ക് ഇരച്ചെത്തിയ പവൻ 500 രൂപയേ ചൊല്ലി ഭർത്താവിനോട് ഏറെ നേരം തർക്കിച്ചു. സാമ്പത്തിക ഞെരുക്കത്തേക്കുറിച്ച് തുറന്ന് പറഞ്ഞതോടെ ഒരിടം വരെ ഒപ്പം വരാൻ നിർബന്ധിക്കുകയായിരുന്നു. രാത്രി വൈകി 9 മണിയോടെ വീടിന്റെ മുന്നിൽ എന്തോ വന്ന് വീഴുന്നത് പോലുള്ള ശബ്ദം കേട്ട് നോക്കുമ്പോഴാണ് പവൻ ബൈക്കിൽ മടങ്ങുന്നതും ഭർത്താവ് അവശനിലയിൽ കിടക്കുന്നതും കണ്ടതെന്നാണ് സലാവുദ്ദീന്റെ ഭാര്യ ആരോപിക്കുന്നത്.

42കാരന്റെ ഭാര്യയും മകളും ചേർന്ന് ഇയാളെ വീടിന് അകത്തേക്ക് എത്തിക്കുകയും പിന്നീട് അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സഹജീവനക്കാരനെതിരെ കൊലപാതകത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!