തൃശൂര്‍: ചാലക്കുടിപ്പുഴയുടെ പാലത്തിന്റെ കൈവരികള്‍ തകര്‍ത്ത് കണ്ടെയ്‌നര്‍ ലോറി പുഴയിലേക്ക് മറിഞ്ഞു. ഉച്ചയ്ക്ക് 3.30-ഓടെയാണ് സംഭവം നടന്നത്. എറണാകുളം ഭാഗത്തുനിന്ന് വരികയായിരുന്നു ലോറി. ഡ്രൈവര്‍ സാഹില്‍, ക്ലീനറായ ഇഖ്ബാല്‍ എന്നിവര്‍ രക്ഷപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് പുഴയിലേക്ക് ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. പുഴയില്‍ തങ്ങികിടന്നിരുന്നു മുളങ്കൂട്ടത്തിനിടയില്‍ കയറിയിരുന്ന ഇവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. നാഗാലാന്റ് രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ ലോഡ് ഉണ്ടായിരുന്നില്ല