തുടരന്‍ ഹിറ്റുകളുമായി ബോക്‌സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ച ആലിയ ഭട്ടിന്റെ പുതിയ റിലീസ് ചിത്രം ‘ജിഗ്ര’ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ അടിതെറ്റി വീണു. 80 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ആദ്യ ദിനം നേടിയത് 4.55 കോടി രൂപയാണ്. സമീപകാല ആലിയ ഭട്ട് സിനിമകളിലെ ഏറ്റവും കുറഞ്ഞ നേട്ടമാണിത്.
ജിഗ്രയിലെ ആലിയാഭട്ടിന്റെ അഭിനയത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ജിഗ്രയെക്കുറിച്ച് അമിതമായ പ്രതീക്ഷ പ്രേക്ഷകര്‍ക്ക് നല്‍കിയെന്ന പേരില്‍ സംവിധായകന്‍ വസന്‍ ബാലക്കും സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴയാണ്. ജിഗ്രയുടെ ബോക്സ് ഓഫീസ് കളക്ഷനില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് നടി ദിവ്യ ഖോസ്ല രംഗത്തെത്തിയിരുന്നു. വ്യാജ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ക്കായി ആലിയ ചിത്രത്തിന്റെ ടിക്കറ്റുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ദിവ്യ ഖോസ്ലെ ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നടിച്ചത്.