Thursday, November 21
BREAKING NEWS


യു എ ഇയുടെ രക്തസാക്ഷികളായ ധീര സൈനികരുടെ ത്യാഗത്തെ സർഗാത്മകമായി ആദരിച്ച് ‘ആർട്ട് ഫോർ യു’

By sanjaynambiar

വിൻസെന്റ് വാൻ ഗോഗ്, പാബ്ലോ പിക്കാസോ സൃഷ്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുഎഇയിലെ 20 കലാകാരന്മാർ രാജ്യത്തിന്റെ രക്തസാക്ഷികളായ ധീര സൈനികരുടെ ത്യാഗത്തെ ചിത്രകലയിലൂടെ അഭിവാദ്യം ചെയ്തു.

ആർട്ടിസ്റ്റ് അൻസസ്റ്റേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന വെർച്വൽ എക്‌സിബിഷൻ ഡിസംബർ ഒന്നിന് ആരംഭിച്ചു കഴിഞ്ഞു.

‘വിൻസെന്റ് വാൻ ഗോഗ്, പാബ്ലോ പിക്കാസോ, ജോർജിയ ഓ കീഫ് എനിങ്ങനെ വ്യത്യസ്ത ശൈലികളുള്ള പല വിഖ്യാത ആർട്ടിസ്റ്റുകളുടെ സൃഷ്ടികൾ പുനരാവിഷ്‌കരിക്കപ്പെടുന്നത് പോലെയാണ് അനുഭവപ്പെടുന്നത്.

എക്‌സിബിഷന്റെ ക്യൂറേറ്റർ ഡിസൈനറും ആർട്ട് 4 ഗാലറിയുടെ സ്ഥാപകനുമായ ജെസ്‌നോ ജാക്‌സൺ പറഞ്ഞു.

പാബ്ലോ പിക്കാസോ, പോൾ ക്ലീ, ജോർജ്ജ് സ്യൂറാത്ത്, മൈക്കലാഞ്ചലോ, ജോർജിയ ഓകീഫ്, റെംബ്രാന്റ്, ക്ലഡ് മോനെറ്റ്, രാജാ രവിവർമ, ജാക്‌സൺ പൊള്ളോക്ക്, എഡ്വാർഡ് മഞ്ച്, പോൾ ഗ്വഗ്വിൻ, ജുവാൻ ഗ്രിസ്, ജാക്ക് ഡേൽ, എസ്.എച്ച്. റാസ, – എന്നിങ്ങനെ 19 ലോക ക്ളാസിക് ചിത്രകാരന്മാരെ അവലംബമാക്കി.

2020 നവംബർ 30 നു രാജ്യം സൈനികർക്കായി നൽകുന്ന ആദരവ് നെ അനുസ്മരിപ്പിച്ചുകൊണ്ടാണ് ചിത്രങ്ങൾ ഒരുക്കിയിത്.

ലവന്യ വർമ്മ, ജിഫ്രിൽ, റോ അൽ മദാനി, തിസാര പദ്മപ്രിയ, സുമ ദിലീപ്കുമാർ, അന്റാര സാഹ, ഫാത്മ മുഹമ്മദ്, വീണ ദേവഗിരി, ടോം അൽവാരഡോ, ജയ ഫുൽവാനി, വിനി അരവിന്ദ്, സുനിത ബിഷ്ത്, ഷെഹനാസ് ഉസ്മാൻ, ഷാജി കുണ്ടത്തിൽ, നസീം ഫൈസൽ എന്നിവരും ഈ സംരംഭത്തിന്റെ ഭാഗമാകുന്നുണ്ട്.‘യുഎഇയിലും വിദേശത്തും സിവിൽ, സൈനിക, മാനുഷിക സേവന മേഖലകളിൽ ജീവൻ നൽകിയ എമിറാത്തി രക്തസാക്ഷികളുടെ ത്യാഗവും അർപ്പണബോധവും അംഗീകരിക്കുന്നതിന്,

2020 ഡിസംബർ 1 ന് ഞങ്ങൾ ഈ പദ്ധതി സമർപ്പിക്കുന്നു’, റെംഗി ചെറിയൻ – ദി ആർട്ട് 4 യൂ ഗാലറിയുടെ സ്ഥാപകൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!