Friday, December 13
BREAKING NEWS


ജയിലിൽ വച്ച് സ്വപ്‌ന സുരേഷിനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്

By sanjaynambiar

ജയിലിൽ വച്ച് സ്വപ്‌ന സുരേഷിനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് ജയിലിനുള്ളിൽ ഭീഷണി ഉണ്ടെന്ന് സ്വപ്‌നപറഞ്ഞത്. സുരക്ഷ ശക്തമാക്കാൻ കോടതി ഉത്തരവിൽ പറഞ്ഞിട്ടുമുണ്ട്.

ജയിൽ ഡിഐജി ഈ ആരോപണങ്ങൾ എല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

Gold smuggling case: Swapna Suresh complains of uneasiness, hospitalised |  India News – India TV

അന്വേഷണത്തിൽ ഭീഷണി ഉണ്ടെന്ന് പരാതിപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ നൽകിയ അപേക്ഷയിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്‌ന പറഞ്ഞതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. സ്വപ്‌ന കോടതിയിൽ പറഞ്ഞത് കള്ളമാണോ അതോ ജയിലിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മാറ്റി പറഞ്ഞതാണോ എന്നാണ് ഇപ്പോഴത്തെ ദുരൂഹത.

കോടതിയിൽ കള്ള മൊഴി ആണ് കൊടുത്തെങ്കിലും കോടതിയ്ക്ക് സ്വപ്നയ്ക്കെതിരെ കേസ് എടുക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!