Friday, April 11
BREAKING NEWS


27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചു;വി.സുനിൽകുമാറിന്റെ വാദം തള്ളി, വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിജു രമേശ്

By sanjaynambiar

ബാര്‍ ഉടമകള്‍ പണം പിരിച്ചിരുന്നില്ലെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ വാദം തള്ളി ബാറുടമ ബിജു രമേശ്. 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ബിജു പറഞ്ഞു.

ബാര്‍ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ്

പണപിരിവ് നടന്നിട്ടില്ലെന്ന് ബാർ ഉടമ അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ പറഞ്ഞത് ശരിയല്ല. സംഭവ സമയത്ത് സുനിൽകുമാർ പ്രസിഡന്റ് അല്ല.

സുനിൽ കുമാറിന്റെ പ്രസ്താവന വ്യക്തിപരമായ നേട്ടത്തിനാണെന്നും ബിജു രമേശ്‌ കുറ്റപ്പെടുത്തി.

മുൻ മന്ത്രി കെ.ബാബുവിന് എതിരായി തെളിവില്ലെന്ന് പറയുന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തന്നെ ബാര്‍ അസോസിയേഷന്‍ പണം പിരിച്ചെന്ന് കണ്ടെത്തിയിരുന്നു. ആ പണം എവിടെയെന്നും ബിജു ചോദിച്ചു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സുനിലിനു വ്യക്തിപരമായ നേട്ടങ്ങളുണ്ടായിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!