Saturday, March 7
BREAKING NEWS


Blog

സിനിമയെ വെല്ലുന്ന മേജർ വേഷം;വീണത് പതിനേഴ് സ്ത്രീകള്‍…
Crime, Latest news

സിനിമയെ വെല്ലുന്ന മേജർ വേഷം;വീണത് പതിനേഴ് സ്ത്രീകള്‍…

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല സ്വദേശിയായ മുദാവത് ശ്രീനു നായിക് ഇന്ത്യൻ സൈന്യത്തിലെ മേജർ വേഷം കെട്ടി വിശ്വസിപ്പിച്ച് വഞ്ചിച്ചത് പതിനേഴോളം സ്ത്രീകളെ. പട്ടാള വേഷത്തിൽ എം ശ്രീനിവാസ് ചൗഹാൻ എന്ന പേരുകൂടി ഉണ്ട്. ഒൻപതാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ എങ്കിലും പട്ടാള വേഷം അണിഞ്ഞ് സ്ത്രീകളെ വലയിൽ വീഴ്ത്താൻ ഈ തട്ടിപ്പുക്കാരൻ മിടുക്കനാണ്.പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് ഇയാൾ 17 സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും, ഇവരിൽ നിന്നുമായി ആറ് കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നുമാണ് വിവരം. വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് മേഘാലയ സർവ്വകാലശാലയിൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ എം. ടെക്കും കരസ്ഥമാക്കിട്ടുണ്ട്. പട്ടാളക്കാരൻ എന്ന് തെളിയിക്കുന്ന വ്യാജ രേഖകളും ഇയാൾ ഉണ്ടാക്കി എടുത്തിട്ടുണ്ട്.മറ്റൊരു പെൺകുട്ടിയെ ഇതുപോലെ പറ്റിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് പോലീസ് ഇയാളെ പിടികൂടിയത്. ...
ഇടുക്കിയില്‍ നിന്ന് വധു പറന്നെത്തി വിവാഹ വേദിയില്‍, അപൂർവ വിവാഹം…
Life Style

ഇടുക്കിയില്‍ നിന്ന് വധു പറന്നെത്തി വിവാഹ വേദിയില്‍, അപൂർവ വിവാഹം…

വയനാട്ടിലെ വിവാഹ വേദിയിലേക്ക് മകളെ ഹെലികോപ്റ്ററിൽ എത്തിച്ച് വിവാഹം നടത്തി പിതാവ്. ഇടുക്കി വണ്ടൻമേട് ആക്കാട്ടുമുണ്ടയിൽ ബേബിച്ചനാണ് മകൾ മരിയ ലൂക്കയെ ഹെലികോപ്റ്ററിൽ വിവാഹ വേദിയിൽ എത്തിച്ചത്. രാവിലെ 9 മണിയോടെ പുറപ്പെട്ട വധു 10 മണിയോടെ വയനാട്ടില്‍ എത്തി. മെയ്യില്‍ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വില്ലനായതോടെ വിവാഹം മാറ്റി വയ്‌ക്കേണ്ടി വന്നു. വയനാട്ടിലേക്ക് 14മണിക്കൂർ വേണ്ടി വരും എന്നത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. വരൻ വൈശാഖ് ഭുവനേശ്വറിൽ കൃഷിയിൽ ഗവേഷണം നടത്തുന്നു. മരിയ മണ്ണൂത്തിൽ കൃഷി ഓഫിസറാണ്. നാലര ലക്ഷം രൂപയോളം മുടക്കിയാണ് ഹെലികോപ്റ്ററിൽ വധു വേദിയിൽ എത്തിയത്. ...
ആത്മീയത എന്നാൽ വസ്ത്രധാരണം മാത്രമല്ല;  സെക്സ് ഇല്ലാതെ മൂന്ന് വർഷമായി ജീവിക്കുന്നു.
Entertainment

ആത്മീയത എന്നാൽ വസ്ത്രധാരണം മാത്രമല്ല; സെക്സ് ഇല്ലാതെ മൂന്ന് വർഷമായി ജീവിക്കുന്നു.

ആത്മീയ ജീവിതം നയിക്കാൻ തുടങ്ങിയതോടെ വാർത്തകളിൽ ഇടം പിടിച്ച ബിഗ് ബോസ്‌ താരമാണ് സോഫിയ ഹയാത്ത്. 2016ൽ സന്ന്യാസിയായ സോഫിയ ഹയാത്ത്, ജിയ സോഫിയ മദർ എന്ന പേര് സ്വീകരിച്ചിരുന്നു. പിന്നീട് ആത്മീയ മാർഗം ഉപേക്ഷിച്ച് വീണ്ടും സോഫിയ താര ജീവിതത്തിൽ തിരിച്ചെത്തി. സോഫിയയെ പോലെ തന്നെ ആത്മീയ മാർഗം സ്വീകരിച്ച സന ഖാൻ കഴിഞ്ഞ ദിവസം മതപുരോഹിതൻ ആയ മുഫ്തി അനസിനെ വിവാഹം കഴിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചിരിന്നു. എന്നാൽ സനാഖാന്റെ വാർത്തകൾക്ക് ഇടയിൽ തന്റെ പേരും ചേർക്കുന്നതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. സനാഖാനുമായുള്ള താരതമ്യം കേട്ട് മടുത്തെന്നും, ആത്മീയത എന്നാൽ വസ്ത്രധാരണം മാണെന്നാണ് ചിലർ കരുതിയിരിക്കുന്നത്. താൻ ഇപ്പോൾ എല്ലാ ദിവസവും സന്ന്യാസിയുടെ വസ്ത്രം ധരിക്കുന്നില്ല. എന്നാലും ആത്മീയതയ്ക്ക് ഒട്ടും കുറവും വന്നിട്ടില്ല. ആത്മീയത എന്നത് പൂർണ്ണമായി വസ്ത്രം ധരിക്കുന്നതിനേക്കാൾ ആ...
ഗൂഗിള്‍ പേയിലെ പണമിടപാടുകള്‍ക്ക് ഇനി ഫീസ്‌ ഈടാക്കിയേക്കും
India, Technology

ഗൂഗിള്‍ പേയിലെ പണമിടപാടുകള്‍ക്ക് ഇനി ഫീസ്‌ ഈടാക്കിയേക്കും

പണമിടപാടുകള്‍ക്ക് ഇന്ന് അധികം പേരും ഉപയോഗപ്പെടുത്തുന്ന ആപ്പാണ് ഗൂഗിള്‍ പേ. തികച്ചും സൗജന്യമായാണ് ഈ സംവിധാനത്തിലൂടെ പണകൈമാറ്റം സാധ്യമായിരുന്നത്. എന്നാല്‍ തല്‍ക്ഷണ പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍ പേ. അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിവരം വെബ് ആപ്പ് വഴി ഗൂഗിള്‍ ഉപഭോക്താക്കളോട് പങ്കുവച്ചു. ജിമെയിലും ഡ്രൈവിലുമടക്കം പൊളിസിയിൽ മാറ്റം വരുത്തിയ ഗൂഗിൾ, ഡിജിറ്റൽ പണമിടപാട് സംവിധാനമായ ഗുഗിൾ പേയിലും മാറ്റങ്ങൾ കൊണ്ടുവരുന്നു. ഗൂഗിൾ പേയിലൂടെ പണം കൈമാറുന്നതിന് നിശ്ചിത ഫീസ് ഇടാക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. വാർത്താ ഏജൻസിയായ് ഐഎഎൻഎസ് ആണ് ഇക്കാര്യംറിപ്പോർട്ട് ചെയ്തത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്ന...
വയനാട് എം പി രാഹുല്‍ ഗാന്ധി നിലമ്പൂരിലെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക്‌ നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍
Kerala News, Latest news

വയനാട് എം പി രാഹുല്‍ ഗാന്ധി നിലമ്പൂരിലെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക്‌ നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍

 വയനാട് എം പി രാഹുല്‍ ഗാന്ധി നിലമ്പൂരിലെ പ്രളയത്തില്‍പ്പെട്ടവര്‍ക്ക്‌ നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് മുനിസിപ്പല്‍ കമ്മിറ്റിയ്ക്ക് നല്‍കിയ ഭക്ഷണക്കിറ്റുകളിലാണ് പുഴുവിനെ കണ്ടെത്തിയത്. പഴയ നഗരസഭ ഓഫീസിന് മുന്നിലെ വാടക കെട്ടിടത്തില്‍ പ്രളയദുരിതാശ്വാസമായി ലഭിച്ച വസ്തുക്കള്‍ സൂക്ഷിച്ച കടമുറി വാടകയ്ക്ക് എടുക്കാന്‍ വന്നയാള്‍ ഷട്ടര്‍ തുറന്നു നോക്കിയപ്പോഴാണ് സംഭവമറിയുന്നത്. ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങളും പുതപ്പ്, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുമാണ് നശിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷ്യധാന്യങ്ങള്‍ പുഴുവരിച്ച നിലയിലായിരുന്നു.  മാസങ്ങളായി ഇവ ഈ കെട്ടിടത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. കടമുറി വാടകയ്‌ക്കെടുക്കാന്‍ ആളുകള്‍ വന്നപ്പോഴാണ് സാധനങ്ങള്‍ നശിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം പുറം ലോകമറിഞ്ഞതോടെ കഴിഞ്ഞദിവസം രാത്രി തന്നെ പ്രതിഷേധവുമായി ഡി.വൈ....
മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ അ​ന്ത​രി​ച്ചു.
India

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ അ​ന്ത​രി​ച്ചു.

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ (71) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3.30ന് ​ഗു​രു​ഗ്രാ​മി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലി​രി​ക്കെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യാ​യി​രു​ന്നു. മ​ക​ൻ ഫൈ​സ​ൽ പ​ട്ടേ​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച് ട്വീ​റ്റ് ചെ​യ്ത​ത്. എ​ഐ​സി​സി ട്ര​ഷ​റ​റും ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​വു​മാ​ണ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ. ഗാ​ന്ധി-​നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ വി​ശ്വ​സ്ത​നാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പ​ട്ടേ​ൽ 2018-ൽ ​എ​ഐ​സി​സി ട്ര​ഷ​റ​റാ​യി ചു​മ​ത​ല​യേ​റ്റി​രു​ന്നു. ഗു​ജ​റാ​ത്തി​ൽ നി​ന്ന് മൂ​ന്നു ത​വ​ണ ലോ​ക്സ​ഭാം​ഗ​മാ​യി അ​ഹ​മ്മ​ദ് പ​ട്ടേ​ൽ തെ​ര...
സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala News

സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തില്‍ സ്‌കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ വിദ്യാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂവെന്ന് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, രോഗവ്യാപനത്തിന്റെ തോത് നിലവിലെ പോലെ കുറയുന്ന സാഹചര്യമാണ് തുടര്‍ന്നും ഉണ്ടാകുന്നതെങ്കില്‍ ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങള്‍ കൃത്യമായ പരിശോധനയ്ക്ക് ശേഷം തുറക്കുന്നകാര്യവും അവര്‍ക്ക് മുന്‍കരുതല്‍ സ്വീകരിച്ച്‌ ക്ലാസുകളില്‍ പങ്കെടുക്കാനുള്ള സാഹചര്യമുണ്ടോ എന്നും പരിശോധിക്കും. വിദഗ്ധ അഭിപ്രായം പരിഗണിച്ച്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുപരീക്ഷവഴി മൂല്യനിര്‍ണയം നടത...
കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
Sports

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. യുവ താരം രാഹുല്‍ കെപി നോര്‍ത്ത് ഈസ്റ്റിനെതിരെയും കളിക്കില്ല. പരിശീലനത്തിനിടെ പരിക്കേറ്റാണ് രാഹുലിന് കളിക്കാന്‍ സാധിക്കാതിരുന്നത്. മലയാളി താരത്തെ കളിക്കളത്തില്‍ ഇറങ്ങുന്നത് കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍. അതേ സമയം പരിക്കില്‍ നിന്ന് മോചിതനായ താരം പരിശീലനം പുനരാരംഭിച്ചതായാണ് പുറത്ത് വരുന്ന സൂചനകള്‍. എങ്കിലും രാഹുലിനെ കളത്തില്‍ ഇറക്കി റിസ്ക് എടുക്കാന്‍ ബ്ലാസ്റ്റേഴ്സ് തയ്യാറാവില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സിസണില്‍ ഒരു ഗോളടിച്ച രാഹുല്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. ...
മഞ്ജു വാര്യര്‍ ആലപിച്ച കിം കിം എന്ന ഗാനം നവംബര്‍ 27ന് റിലീസ് ചെയ്യും
Entertainment

മഞ്ജു വാര്യര്‍ ആലപിച്ച കിം കിം എന്ന ഗാനം നവംബര്‍ 27ന് റിലീസ് ചെയ്യും

മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന സന്തോഷ് ശിവന്‍ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. ചിത്രത്തിലെ ആദ്യ ഗാനം ഈ മാസം 27ന് റിലീസ് ചെയ്യും. ഗാനത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഗാനം ആലപിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍ ആണ്. കിം കിം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങുക.അന്തഭദ്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സന്തോഷ് ശിവന്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. അതിനാല്‍ തന്നെ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. സൗബിന്‍ ഷഹീര്‍, എസ്തര്‍ അനില്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ...
43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
Latest news, Technology

43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തുകയും രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാവുകയും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആപ്പുകളാണ് നിരോധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി മന്ത്രാലയം 43 ആപ്പുകള്‍ നിരോധിച്ചത്.ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയമാണ് ഐ.ടി ആക്ടിലെ 69- എ വകുപ്പ് പ്രകാരം മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നിരോധിച്ച ആപ്പുകള്‍ AliSuppliers Mobile App     Alibaba Workbench     AliExpress - Smarter Shopping, Better Living     Alipay Cashier &...
error: Content is protected !!