Friday, March 6
BREAKING NEWS


Blog

കേരളത്തിൽ ഇന്നും അയ്യായിരത്തിനു മുകളിൽ രോഗികൾ. ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5149 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,412; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,05,238.
Breaking News, COVID

കേരളത്തിൽ ഇന്നും അയ്യായിരത്തിനു മുകളിൽ രോഗികൾ. ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5149 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,412; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,05,238.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 852, എറണാകുളം 570, തൃശൂര്‍ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂര്‍ 264, പത്തനംതിട്ട 197, ഇടുക്കി 122, വയനാട് 103, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 59,52,883 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത് തിരുവനന്തപുരം പുന്നമൂട് സ്വദേശിനി ആലിസ് (64), പഴയകട സ്വദേശി വിന്‍സന്റ് രാജ് (63),...
തദ്ദേശ തെരഞ്ഞെടുപ്പ്; കെ. സുരേന്ദ്രന്റെ പരാമർശത്തിനെതിരെ മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
Politics

തദ്ദേശ തെരഞ്ഞെടുപ്പ്; കെ. സുരേന്ദ്രന്റെ പരാമർശത്തിനെതിരെ മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്ന കെ. സുരേന്ദ്രന്റെ പരാമർശത്തിനെതിരെ മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.സുരേന്ദ്രൻ ദിവാ സ്വപ്നം കാണുകയായിരുന്നു. തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാര ഉണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്നും എൽഡിഎഫ് പ്രകടനപത്രിക കപട വാഗ്ദാനങ്ങളുടെ കൈപുസ്തകമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. താരസംഘടനയായ അമ്മയ്ക്ക് എതിരെയും മുല്ലപ്പള്ളി രൂക്ഷ വിമർശനം ഉന്നയിച്ചു. ഡെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു എന്ന സ്ഥിതിയാണ് സിനിമയിലെന്നും മുല്ലപ്പള്ളി പറഞ്ഞു. ...
‘ ഇന്റര്‍നാഷണല്‍ എമ്മി’ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പരിപാടി നേട്ടം കൈവരിച്ച്  ഡല്‍ഹി ക്രൈം.
Entertainment, India

‘ ഇന്റര്‍നാഷണല്‍ എമ്മി’ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പരിപാടി നേട്ടം കൈവരിച്ച് ഡല്‍ഹി ക്രൈം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഡ്രാമ സീരിസിനുള്ള ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് ഇന്ത്യന്‍ വെബ് സീരീസ് ഡല്‍ഹി ക്രൈമിന് ലഭിച്ചു. 'ഇന്റര്‍നാഷണല്‍ എമ്മി' അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പരിപാടിയാണ് ഡല്‍ഹി ക്രൈം എന്ന പ്രത്യകതയും ഉണ്ട്. ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ്‌സ് തന്നെയാണ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അവാര്‍ഡ് കിട്ടിയതുമായി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വര്‍ഷം 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന അതി ക്രൂരമായ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ കണ്ടെത്തുന്നതിനായി ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണമാണ് സീരിസിലുള്ളത്. കുറ്റവാളികളുടെ ക്രൂരത എത്രത്തോളമായിരുന്നുവെന്ന് സീരിസില്‍ ചര്‍ച്ച ചെയ്യുന്നു. നിര്‍ഭയ കേസ് അന്വേഷണ ഉദ്യോഗസ്ഥരിലുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും പറയുന്നു. ഇന്തോ-കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്തയാണ് ഡല്‍ഹി ക്രൈം സീരിസ് സംവിധാനം ചെയ്‍തത്. ഏ...
പാഴ്‌സല്‍ സര്‍വ്വീസ് വഴി ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി.
Crime, Ernakulam, Kannur

പാഴ്‌സല്‍ സര്‍വ്വീസ് വഴി ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി.

കറിപ്പൊടി പായ്ക്കറ്റുകളുടെ മറവില്‍ ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച നാല് കിലോയോളം കഞ്ചാവ് പിടികൂടി. കൊറിയര്‍ സര്‍വീസുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടി ച്ചെടുത്തത്. ദുബായിലേക്ക് അയക്കാന്‍ കണ്ണൂരിലെ ഏജന്‍സി വഴി കൊച്ചിയിലെത്തിയ പാഴ്‌സലുകളില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പാഴ്‌സലിനു പുറത്തെഴുതിയ വിലാസങ്ങളില്‍ സംശയം തോന്നിയ കൊറിയര്‍ സര്‍വ്വീസുകാര്‍ എക്‌സൈസിനെ വിവരമറിയിക്കുകയായിരുന്നു. മല്ലിപ്പൊടി, അരിപ്പൊടി തുടങ്ങിയ കറിപ്പൊടി പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നാല് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ലോക്ഡൗണില്‍ കൊറിയര്‍ സര്‍വ്വീസസ് വഴിയുള്ള ലഹരിവസ്തകുക്കളുടെ വില്‍പ്പന കൂടിയതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാഴ്‌സലിന് പുറത്തെഴുതിയ ദുബായിലെ വിലാസം വ്യാജമാകാനാണ് സാധ്യതയെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. പാഴ്‌സല്‍ വന...
ഇനിമുതല്‍ ഒരു വ്യക്തിയില്‍ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും.
Breaking News, Money

ഇനിമുതല്‍ ഒരു വ്യക്തിയില്‍ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും.

ഇനിമുതല്‍ ഒരു വ്യക്തിയില്‍ നിന്ന് രണ്ടുലക്ഷമോ അതിലധികമോ പണമായി സ്വീകരിച്ചാല്‍ പിഴ നല്‍കേണ്ടതായി വരും. ആദായ വകുപ്പ് നിയമപ്രകാരമാണിത്. ആദായനികുതി നിയമം സെക്ഷന്‍ 269എസ്ടി ഇത് സംബന്ധിച്ച്‌ അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. രാജ്യത്ത് വന്‍തോതില്‍ അനധികൃത പണമിടപാടുകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആദായ നികുതി നിയമത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയത്. രണ്ടു ലക്ഷമോ അതിലധികമോ തുകയാണ് സ്വീകരിക്കുന്നതെങ്കില്‍ അതേ തുക തന്നെ പിഴയായും നല്‍കേണ്ടതായി വരും. സ്വീകരിച്ച തുക എത്രയാണോ അതിന് തുല്യമായ തുകയാണ് പിഴയായി നല്‍കേണ്ടിവരിക. അതേസമയം, ഇടപാടിനു മതിയായ കാരണങ്ങളുണ്ടെന്ന് തെളിയിക്കാനായാല്‍ പിഴ നല്‍കേണ്ടതില്ല. രണ്ട് ലക്ഷമോ അതിലധികമോ തുക സ്വീകരിക്കേണ്ടതായുണ്ടെങ്കില്‍ അത് ചെക്കായോ, ബാങ്ക് ഡ്രാഫ്റ്റായോ ഇലക്‌ട്രോണിക് ട്രാന്‍സ്ഫറായോ ആണ് നല്‍കേണ്ടത്. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ...
ബൈജൂസിലേക്ക് വീണ്ടും വന്‍ വിദേശ നിക്ഷേപം, ഇക്കുറി 1400 കോടിക്ക് മുകളില്‍
Business

ബൈജൂസിലേക്ക് വീണ്ടും വന്‍ വിദേശ നിക്ഷേപം, ഇക്കുറി 1400 കോടിക്ക് മുകളില്‍

മലയാളിയായ ബൈജു രവീന്ദ്രന്റെ എഡ്യൂടെക് കമ്പനിയായ ബൈജൂസില്‍ വീണ്ടും വന്‍ വിദേശ നിക്ഷേപം. ഏകദേശം 1,483 കോടി രൂപയാണ് കമ്പനിയിലേക്ക് വിവിധ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നായി എത്തുന്നത്. രണ്ട് മാസം മുന്‍പ് 3,672 കോടി ഡോളര്‍ സമാനമായ രീതിയില്‍ ബൈജൂസ് സമാഹരിച്ചിരുന്നു. പുതിയ നിക്ഷേപത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. ബ്ലാക്‌റോക്, ടി റോവ്‌പ്രൈസ് എന്നീ കമ്പനികള്‍ നിക്ഷേപകരുടെ കൂട്ടത്തില്‍ ഉളളതായാണ് റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റില്‍ നിന്ന് 200 മില്യണ്‍ ഡോളര്‍ ഇക്വിറ്റി ഫണ്ട് സ്വരൂപിച്ച ജനുവരിയില്‍ ബൈജൂസിന്റെ മൂല്യം ഏകദേശം 8 ബില്യണ്‍ ഡോളറായിരുന്നു. അതോടെ ബൈജൂസിന്റെ മൂല്യനിര്‍ണ്ണയം 45% ഉയര്‍ന്നു. ...
വിവാദമായ പൊലീസ് ആക്ട് ഭേദഗതി പിന്‍വലിച്ചു: തീരുമാനം മന്ത്രിസഭാ യോഗത്തില്‍
Kerala News

വിവാദമായ പൊലീസ് ആക്ട് ഭേദഗതി പിന്‍വലിച്ചു: തീരുമാനം മന്ത്രിസഭാ യോഗത്തില്‍

സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയ പൊലീസ് ആക്ട് ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം വന്ന് 48 മണിക്കൂര്‍ തികയും മുന്‍പാണ് പൊലീസ് നിയമഭേദഗതി പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള തീരുമാനം ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപിലീംഗ് ഓര്‍ഡര്‍ ഉടനെ പുറത്തിറങ്ങും. ഏതുതരം മാധ്യമങ്ങള്‍ വഴിയുമുള്ള ആക്ഷേപം നടത്തിയാല്‍ പൊലീസിന് പരാതിയുടെ അടിസ്ഥാനത്തിലും സ്വന്തം നിലയിലും അധികാരം നല്‍കുന്നതായിരുന്നു വിവാദ ഓര്‍ഡിനന്‍സ്. സാധാരണഗതിയില്‍ ബുധനാഴ്ച ദിവസമാണ് മന്ത്രിസഭായോഗം ചേരാറുള്ളത്. അതിനാല്‍ നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ വിവാദപൊലീസ് നിയമ പരിഷ്‌കാരം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വരും എന്നായിരുന്നു പ്രതീക്ഷിച്ചത്. എന്...
അർണബിനെതിരെ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എല്‍.എയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്.
India

അർണബിനെതിരെ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എല്‍.എയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ്.

റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടി എടുക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട ശിവസേന എം.എല്‍.എ പ്രതാപ് സാര്‍ണായികിന്റെ വീട്ടിലും ഓഫിസിലും എന്‍ഫോഴ്സമെന്റ് ഡയരക്ടറേറ്റ് റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയ ഇ.ഡി എം.എല്‍.എയുടെ മകനെ ചോദ്യം ചെയ്യുകയും ചെയ്തു. താനെയിലെ ഒവാല മജിവാഡ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് പ്രതാപ് സര്‍നായിക്. സുരക്ഷാ സേവന കമ്പനിയായ ടോപ്‌സ് ഗ്രൂപ്പിന്‍റെ പ്രൊമോട്ടർമാരുടെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടിയിൽ താനെ, മുംബൈ എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. നായിക്കിന്‍റെ മകനെതിരെ തെളിവ് ശേഖരിക്കലും കേസിൽ പരിശോധനയും ആണ് ലക്ഷ്യമെന്ന് ഇ.ഡി പറഞ്ഞു. ഇയാളുടെ സ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ആരോപണം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരേയും എന്‍.സി.പി പ്രസിഡന്റ് ശരദ് പവാറിനെതിരേയും ആക...
വിവാദങ്ങളിലും പ്രാദേശിക എതിര്‍പ്പിലും കുടുങ്ങി അതിവേഗ റെയില്‍ പദ്ധതി, പ്രായോഗികമല്ലെന്നും വിമര്‍ശനം…
Politics

വിവാദങ്ങളിലും പ്രാദേശിക എതിര്‍പ്പിലും കുടുങ്ങി അതിവേഗ റെയില്‍ പദ്ധതി, പ്രായോഗികമല്ലെന്നും വിമര്‍ശനം…

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് മെല്ലെപ്പോക്ക്. സ്ഥലമേറ്റെടുപ്പിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണിത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കൊപ്പം പദ്ധതി പ്രായോഗികമല്ലെന്ന വിമര്‍ശനവും ശക്തമാവുകയാണ്. തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് നാലുമണിക്കൂറിലെത്താനുള്ള അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്ക് സര്‍വ്വേ പൂര്‍ത്തിയാക്കി അലൈന്‍മെന്റും തയ്യാറായിരുന്നു. പദ്ധതിക്ക് കേന്ദ്രത്തില്‍ നിന്ന് തത്വത്തില്‍ അനുമതിയും കിട്ടി. പ്രശ്‌നങ്ങളുടെ തുടക്കവും അവിടെ നിന്നാണ്. ജനസാന്ദ്രത കൂടിയ മേഖലകളിലൂടെ കടന്നു പോകുന്ന പദധതിക്കെതിരെ പലയിടത്തും സമര സമിതികള്‍ രംഗത്തെത്തി. പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധം കടുപ്പിച്ചു. സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാന്‍ സ്വകാര്യ ഏജന്‍കളെ നിയോഗിക...
വാക്‌സിന്‍ എപ്പോഴെത്തുമെന്ന് പറയാനാകില്ല, രോഗമുക്തി കുടിയപ്പോഴുള്ള അമിത ആത്മവിശ്വാസം ആപത്തെന്ന് പ്രധാനമന്ത്രി.
COVID, India

വാക്‌സിന്‍ എപ്പോഴെത്തുമെന്ന് പറയാനാകില്ല, രോഗമുക്തി കുടിയപ്പോഴുള്ള അമിത ആത്മവിശ്വാസം ആപത്തെന്ന് പ്രധാനമന്ത്രി.

കൊവിഡ് വാക്‌സിന്‍ എപ്പോഴെത്തുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം ഉള്‍പ്പടെ രോഗവ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ സാഹചര്യം അവലോകനം ചെയ്യാനായി വിളിച്ച് ചേത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിന്‍ പുരോഗതി ശാസ്ത്രജ്ഞര്‍ വിലയിരുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെ മികച്ച രീതിയില്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട മോദി വാക്‌സിന്‍ വിതരണം സുതാര്യമായിരിക്കുമെന്നും പ്രഖ്യാപിച്ചു. വാക്‌സിനെരാഷ്ട്രീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ട പ്രധാനമന്ത്രി ചിലര്‍ അത്തരം ശ്രമങ്ങള്‍ നടത്തുന്നതായും ചൂണ്ടിക്കാട്ടി. ആശുപത്രികളെ കൂടുതല്‍ സജ്ജമാക്കാന്‍ പിഎം കെയര്‍ ഫണ്ട് വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അഞ്ച് വാക്‌സിനുകളാണ് നിലവില്‍ പരീക്ഷണ ഘട്ടത്തിലുളളത്. ഇതില്‍ ഓക്‌സ്‌ഫോഡ് സര്‍...
error: Content is protected !!